തിരുവനന്തപുരം: കോൺഗ്രസ് മുങ്ങുന്ന കപ്പലാണെന്നും ബുദ്ധിയുള്ളവരാരും ആ പാർട്ടിയിൽ നിൽക്കിെല്ലന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കോൺഗ്രസ് യഥാർഥത്തിൽ നിന്ന് ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബി.െജ.പിയിലേക്ക് വരുന്നതിനെക്കുറിച്ച് പാർട്ടിതലത്തിൽ ഒൗേദ്യാഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രാദേശികമായി ഒരു പക്ഷേ ചർച്ചകളുണ്ടായിരിക്കാം. അത് തനിക്കറിയില്ല. കോൺഗ്രസിെല ബുദ്ധിയുള്ളവർ രക്ഷെപ്പടും. ശശി തരൂർ ബുദ്ധിയുള്ള ആളാണോ എന്ന ചോദ്യത്തിന് അദ്ദേഹം വിവേകമുള്ളയാളാണെന്നും എന്നാൽ രാഷ്ട്രീയബുദ്ധിയുണ്ടോ എന്ന് കാലം തെളിയിക്കുമെന്നുമായിരുന്നു മറുപടി. കേരളത്തിന് കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആദ്യം ജനങ്ങൾ തെരെഞ്ഞടുക്കെട്ടയെന്നും പിന്നീട് മന്ത്രി സ്ഥാനെത്തക്കുറിച്ച് ആലോചിക്കാമെന്നുമായിരുന്നു പ്രതികരണം. കോൺഗ്രസും സി.പി.എമ്മും ഇവിടെ പരസ്പരം പോരടിക്കുകയാണെങ്കിലും കേന്ദ്രത്തിൽ ഒന്നിച്ചാണ് നിൽപ്. ഇക്കാര്യം ജനങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു.
യു.പിയിലടക്കം തെരഞ്ഞെടുപ്പുകളിലെ പരാജയത്തിെൻറ ജാള്യം മറയ്ക്കാനാണ് വോട്ടുയന്ത്രങ്ങളിൽ കൃത്രിമം നടന്നെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിക്ക് നിവേദനം നൽകിയത്. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും വികസനം തടസ്സപ്പെടുത്തുകയാണ്. ദേശീയതയെ നിരുത്സാഹപ്പെടുത്തുകയും തീവ്രസ്വഭാവമുള്ള പാർട്ടികളെ പ്രോത്സാഹിപ്പിക്കുകയുമാണ് കോൺഗ്രസ്. ആം ആദ്മി പാർട്ടി മറ്റൊരു കോൺഗ്രസ് ആയെന്ന് ജനം തിരിച്ചറിഞ്ഞു. ന്യൂനപക്ഷങ്ങളെ ബി.ജെ.പിയുമായി അടുപ്പിക്കാൻ ശ്രമം നടത്തും. ന്യൂനപക്ഷ^ഭൂരിപക്ഷ സമുദായങ്ങൾക്ക് തുല്യനീതിയും പദവിയും ഉറപ്പുവരുത്തും. ആർക്കും പ്രത്യേക അധികാരം നൽകില്ല. സുപ്രധാന ബില്ലുകൾ പാസാക്കുന്നത് തടയുന്നതിലൂടെ പ്രതിപക്ഷം രാജ്യത്തിെൻറ വളര്‍ച്ച തടയുകയാണ്. പിന്നാക്ക കമീഷന് ഭരണഘടനാ പദവി നൽകുന്ന ബില്‍ പാസാക്കാൻ കോൺഗ്രസും ഇടതുപാർട്ടികളും അനുവദിക്കാത്തത് ഇതിെൻറ ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ എം.എൽ.എ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.