തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കിയ സംസ്ഥാന സർക്കാർ നടപടിയെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനം. എന്നാൽ, നിലവിൽ പിന്നാക്ക വിഭാഗക്കാർക്ക് ലഭിച്ചുവരുന്ന സംവരണാനുകൂല്യത്തെ ഇത് ബാധിക്കരുതെന്നും ബുധനാഴ്ച ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ആവശ്യപ്പെട്ടു.
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകുകയെന്നത് ദേശീയതലത്തിൽ കോൺഗ്രസിെൻറ പ്രഖ്യാപിത നിലപാടാണ്. ഈ നിലപാടിെൻറ ചുവടുപിടിച്ചാണ് സംസ്ഥാനത്ത് മുന്നാക്ക സമുദായക്ഷേമ കോർപറേഷന് യു.ഡി.എഫ് ഭരണത്തിൽ തുടക്കം കുറിച്ചത്.
സംസ്ഥാനത്ത് ഇപ്പോൾ മുന്നാക്ക സംവരണം നടപ്പാക്കിയപ്പോൾ സംവരണാനുകൂല്യം ലഭിച്ചുവരുന്ന പിന്നാക്ക വിഭാഗങ്ങളിൽ ആശങ്കകളുണ്ടായിട്ടുണ്ട്. അത് പരിഹരിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണ്. ഇപ്പോൾ പിന്നാക്ക സമുദയങ്ങൾ അനുഭവിച്ചുവരുന്ന സംവരണാനുകൂല്യം അൽപംപോലും നഷ്ടപ്പെടാതെവേണം മുന്നാക്ക സംവരണം നടപ്പാക്കേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി.ലീഗിെൻറ ഭാഗത്ത് തിടുക്കപ്പട്ട നീക്കമുണ്ടായെന്ന് യോഗത്തിൽ ചില നേതാക്കൾ വിമർശിച്ചു. സമരം പ്രഖ്യാപിച്ചത് കോൺഗ്രസുമായി കൂടിയാലോചന നടത്താതെയാണെന്നും അഭിപ്രായം വന്നു. സംവരണത്തിൽ ലീഗിന് പ്രഖ്യാപിത നിലപാടുണ്ട്. അതിൽ തെറ്റില്ല. എന്നാൽ പരസ്യമായി രംഗത്ത് വരുംമുമ്പ് കോൺഗ്രസ് നേതൃത്വം അവരുമായി ചർച്ച നടത്തേണ്ടിയിരുന്നു. അതുണ്ടാകാത്തതിനാൽ യു.ഡി.എഫിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് ഇടതുപക്ഷത്തിന് ആരോപിക്കാൻ വകനൽകി.
സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ അത് അവർക്ക് സഹായകമാണെന്നും വി.ഡി. സതീശൻ, പി.ജെ. കുര്യൻ എന്നിവർ ചൂണ്ടിക്കാട്ടി.
കെ. മുരളീധരെൻറ പരസ്യ നിലപാടുകൾക്കെതിരെയും യോഗത്തിൽ പരോക്ഷ വിമർശനം ഉയർന്നു. എല്ലാ കാര്യങ്ങളിലും കൂടിയാലോചന വേണമെന്നും പാർട്ടി പരിപാടികൾ പത്രങ്ങളിലൂടെയല്ല അറിയേണ്ടതെന്നും മുരളീധരനും വ്യക്തമാക്കി.പി.സി. തോമസ്, പി.സി. ജോർജ് എന്നിവർ നയിക്കുന്ന പാർട്ടികളെ യു.ഡി.എഫിലെ ഘടകകക്ഷിയാക്കുന്നതിന് പകരം നിലവിൽ മുന്നണിയിലുള്ള ഏെതങ്കിലും കക്ഷിയിൽ ലയിച്ച് മുന്നണിയുടെ ഭാഗമാക്കണമെന്ന നിർദേശവും യോഗത്തിലുണ്ടായി. പി.സി. േതാമസ് എൻ.ഡി.എ വിട്ടുവരുേമ്പാൾ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ നിലപാടാണ് പറയേണ്ടിയിരുന്നതെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇരുവരുടെയും കാര്യത്തിൽ വിശദചർച്ച അടുത്ത യോഗത്തിലുണ്ടാകും. അടുത്തമാസം ഏഴിന് വീണ്ടും രാഷ്ട്രീയകാര്യസമിതി യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.