പ്പാടി: ഉരുൾ ദുരന്തത്തിൽ നാമാവശേഷമായ ചൂരൽമലയിലും മുണ്ടക്കൈയിലും വെള്ളിയാഴ്ചയും സന്ദര്‍ശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ദുരന്തത്തിന്‍റെ പ്രഭവ കേന്ദ്രമായ മുണ്ടക്കൈയിലെ പുഞ്ചിരിമട്ടത്തും പരിസര പ്രദേശങ്ങളിലും ഇരുവരും സന്ദർശനം നടത്തി.
പ്രതികൂല സാഹചര്യങ്ങൾ കാരണം വ്യാഴാഴ്ച ഇവിടേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ആദ്യദിനം ചൂരൽമലയിലും ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രിയിലും രാഹുൽ സന്ദര്‍ശനം നടത്തി, ദുരിതബാധിതരെ ആശ്വസിപ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ല അധികൃതരുമായി രാഹുല്‍ സംസാരിച്ചു. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫിസിൽ വെച്ചായിരുന്നു ചര്‍ച്ച. മന്ത്രി മുഹമ്മദ് റിയാസുമായും കൂടിക്കാഴ്ച നടത്തി.
ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കുന്നെന്ന് രാഹുല്‍ പറഞ്ഞു. ‘ഇന്നലെ മുതല്‍ ഇവിടെയുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഇതൊരു ഭീകര ദുരന്തമാണ്. ഞങ്ങള്‍ ഇന്നലെ ദുരന്തപ്രദേശത്ത് പോയിരുന്നു. ക്യാമ്പുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് പഞ്ചായത്ത് അധികൃതരുമായും ഭരണകൂടവുമായും ചര്‍ച്ച നടത്തി. നാശനഷ്ടങ്ങളേക്കുറിച്ചും പുനരധിവാസത്തേക്കുറിച്ചും രക്ഷാദൗത്യത്തെ കുറിച്ചും സംസാരിച്ചു’ -രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് കുടുംബം ഇവിടെ നിര്‍മിച്ചുനല്‍കും. കോൺഗ്രസ് അതിന് പ്രതിജ്ഞാബദ്ധമാണ്. കേരളം ഇത്ര വലിയൊരു ദുരന്തം ഇതിന് മുമ്പ് കണ്ടിട്ടില്ല. ഡല്‍ഹിയില്‍ വിഷയം ശക്തമായി ഉന്നയിക്കും. മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിക്കും. പ്രത്യേകം പരിഗണിക്കപ്പെടേണ്ട ഒരു സാഹചര്യമാണ് ഇവിടുത്തേതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.