ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞ കെ.വി തോമസി നെ അനുനയിപ്പിക്കാൻ ശ്രമം. രാവിലെ ന്യൂഡൽഹിയിലെ വസതിയിലെത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.വി തോമസിനെ സന്ദർശിച്ചു.
എന്നാൽ പ്രതിപക്ഷ നേതാവിനോട് കെ.വി തോമസ് ക്ഷുഭിതനായെന്നും വാഗ്ദാനങ്ങളൊന്നും മുന്നോട്ടുവെക്കേണ്ടെന്ന് അറിയിച്ചുവെന്നുമാണ് വിവരം. സീറ്റില്ലാത്ത വിവരം നേരത്തെ അറിയിക്കാത്തതു സംബന്ധിച്ചും അദ്ദേഹം ചോദിച്ചുവെന്നാണ് റിപ്പോർട്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ഹൈബി ഈഡൻ ജയിച്ചാൽ ഒഴിവുവരുന്ന നിയമസഭാ സീറ്റ് തോമസിന് നൽകാമെന്ന വാഗ്ദാനം കോൺഗ്രസ് മുന്നോട്ടുവെച്ചതായാണ് വിവരം. എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തോമസിന് താത്പര്യക്കുറവുണ്ട്. യു.ഡി.എഫ് കൺവീനർ അല്ലെങ്കിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പദവി എന്നിവയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വാർത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.