ചോര കൊടുത്തും കോഴിക്കോട്ട് റാലി നടത്താനാണ് കോൺഗ്രസ് തീരുമാനം -കെ. സുധാകരൻ

കണ്ണൂർ: അനുമതി നൽകിയാലും ഇല്ലെങ്കിലും കോഴിക്കോട് കടപ്പുറത്ത് ഈ മാസം 23ന് ഫലസ്തീൻ ഐക്യദാർഢ്യറാലി നിശ്ചയിച്ചപോലെ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ചോര കൊടുത്തും റാലി നടത്താനാണ് കോൺഗ്രസ് തീരുമാനമെന്നും അനുമതി നിഷേധം രാഷ്​ട്രീയ ​പ്രേരിതമാണെന്നും അദ്ദേഹം കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. റാലി നടത്തുക തന്നെയാണ് കോൺ​ഗ്രസിന്റെ നിലപാട്. അനുമതി നൽകിയില്ലെങ്കിൽ പൊലീസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ യുദ്ധമായിരിക്കും. റാലിയി​ലേക്ക് ശശി തരൂർ എം.പി ഉൾപ്പടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ടെന്നും കെ. സുധാകരൻ വ്യക്തമാക്കി.

കോഴിക്കോട്ട് ഫലസ്തീൻ ഐക്യദാഢ്യ റാലിക്ക് അനുമതി നിഷേധിച്ച നടപടി സി.പി.എമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങൾ മാത്രം ഫലസ്തീൻ ഐക്യദാഢ്യ റാലി നടത്തിയാൽ മതിയെന്നാണ് സി.പി.എമ്മിന്റെ നിലപാടെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Congress will conduct Palestine Solidarity Rally at any cost -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.