ഭരണമുള്ളിടത്ത്​ നികുതി കുറക്കാതെ കോൺഗ്രസ്; കേരളത്തിൽ ചക്രസ്​തംഭന സമരം

കോഴിക്കോട്​: രാജ്യത്ത്​ കേ​ന്ദ്രസർക്കാർ ഇന്ധന നികുതിയിൽ കുറവ്​ വരുത്തിയത്​ കഴിഞ്ഞദിവസമാണ്​. പെട്രോൾ-ഡീസൽ വില വർധനവ്​ റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറിയതോടെയാണ്​ നടപടി. ഇതിന്​ പിന്നാലെ പല സംസ്ഥാനങ്ങളും മുല്യവർധിത നികുതി കുറക്കുകയും ചെയ്​തു. എന്നാൽ, കേരളത്തിൽ നികുതി കുറക്കാനാവില്ലെന്ന നിലപാടാണ്​ ധനമന്ത്രി കെ.എൻ.ബാലഗോപാൽ സ്വീകരിച്ചത്​. ഇതിനെതിരെ സംസ്ഥാന കോൺഗ്രസ്​ നേതൃത്വം സമരവും പ്രഖ്യാപിച്ചിട്ടുണ്ട്​.

നികുതി കുറക്കാത്തതിൽ കോൺഗ്രസ്​ ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം പ്രതിപക്ഷ പാർട്ടികൾ സമരവുമായി രംഗത്തുണ്ട്​. എന്നാൽ, കേരളത്തിൽ പ്രതിപക്ഷമായ കോൺഗ്രസാണ്​ സമരവുമായി രംഗത്തുള്ളത്​. എന്നാൽ, കോൺഗ്രസ്​ ഭരിക്കുന്ന സംസ്ഥാനങ്ങൾ പെട്രോളി​േന്‍റയും ഡീസലി​േന്‍റയും മൂല്യവർധിത നികുതി കുറച്ചിട്ടില്ല. പഞ്ചാബ്​, രാജസ്ഥാൻ പോലുള്ള കോൺഗ്രസ്​ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതുവരെ നികുതി കുറക്കാൻ തയാറായിട്ടില്ല. നികുതി കുറച്ചാൽ വൻ സാമ്പത്തിക നഷ്​ടമുണ്ടാവുമെന്നാണ്​ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ പറഞ്ഞത്​. കേന്ദ്രസർക്കാർ നികുതി ഇനിയും കുറക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എൻ.ബാലഗോപാൽ ഉയർത്തിയ അതെ വാദം തന്നെയാണ്​ പല സംസ്ഥാനങ്ങൾ മുന്നോട്ട്​ വെക്കുന്നത്​. ഇതിനിടയിലാണ്​ യു.ഡി.എഫിന്‍റെ നേതൃത്വത്തിലുള്ള ചക്രസ്​തംഭന സമരം തിങ്കളാഴ്ച സംസ്ഥാനത്ത്​ നടക്കുന്നത്​. ന്യായമായ ആവശ്യമാണ്​ കോൺഗ്രസ്​ ഉന്നയിക്കുന്നതെങ്കിലും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്​ നടപ്പാക്കാത്തത്​ വിമർശനങ്ങൾക്ക്​ കാരണമാവുന്നു.

നേരത്തെ ധനമന്ത്രി കെ.എൻ ബാലഗോപാൽ കോവിഡുകാലത്ത്​ കേരളം നികുതി വർധിപ്പിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു. പല സംസ്ഥാനങ്ങളും കോവിഡ്​ പ്രതിസന്ധി മറികടക്കാൻ അധിക സെസും നികുതിയും ഏർപ്പെടുത്തിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ നികുതി വർധനവ്​ വേണ്ടെന്നായിരുന്നു സംസ്ഥാന സർക്കാർ തീരുമാന​ം. കൂട്ടിയ ഇന്ധന നികുതിയാണ്​ പല സംസ്ഥാനങ്ങളും ഇപ്പോൾ കുറച്ചതെന്നുമായിരുന്നു കെ.എൻ.ബാലഗോപാലിന്‍റെ വാദം.

യു.ഡി.എഫ്​ സർക്കാർ 13 തവണയാണ്​ ഇന്ധന നികുതി കൂട്ടിയത്​. എന്നാൽ, ഇത്തരത്തിൽ നികുതി കൂട്ടി മുന്നോട്ട്​ പോകാൻ സർക്കാർ തൽക്കാലം ഉദ്ദേശിക്കുന്നില്ല. ഒന്നാം പിണറായി സർക്കാർ ഒരു തവണ നികുതി കുറച്ചിരുന്നു. ഇതുമൂലം 550 കോടിയുടെ നഷ്​ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എ​ക്​​സൈ​സ്​ തീ​രു​വ പെ​ട്രോ​ളി​ന്​ അ​ഞ്ചു രൂ​പ​യും ഡീ​സ​ലി​ന്​ 10 രൂ​പ​യു​മാ​ണ് കേന്ദ്രസർക്കാർ​ കു​റ​ച്ച​ത്.  പു​തു​ക്കി​യ നി​ര​ക്ക്​ വ്യാ​ഴാ​ഴ്​​ച പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നിരുന്നു. ഒ​രു ലി​റ്റ​ർ പെ​േ​ട്രാ​ളി​ന്​ ഇ​പ്പോ​ൾ ഈ​ടാ​ക്കു​ന്ന എ​ക്​​സൈ​സ്​ ഡ്യൂ​ട്ടി 32.9 രൂ​പ​യാ​ണ്. ഡീ​സ​ലി​​െൻറ കാ​ര്യ​ത്തി​ൽ 31.80 രൂ​പ. ഈ ​ക​ന​ത്ത നി​കു​തി​യി​ൽ​നി​ന്നാ​ണ്​ യ​ഥാ​ക്ര​മം അ​ഞ്ചു രൂ​പ​യും 10 രൂ​പ​യും കു​റ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, തീ​രു​വ ഏ​റ്റ​വു​മൊ​ടു​വി​ൽ ഉ​യ​ർ​ത്തി​യ 2020 മെ​യ്​ അ​ഞ്ചി​നു ശേ​ഷം പെ​ട്രോ​ൾ​ ലി​റ്റ​റി​ന്​ 40 രൂ​പ​യോ​ള​മാ​ണ്​ ഉ​യ​ർ​ന്ന​ത്. ഡീ​സ​ലി​ന്​ ശ​രാ​ശ​രി 28 രൂ​പ. എ​ന്നി​ട്ടും വി​ട്ടു​വീ​ഴ്​​ച​ക്ക്​ സ​ർ​ക്കാ​ർ ത​യാ​റാ​കാ​തെ വ​ന്ന​താ​ണ്​ വി​ല മൂ​ന്ന​ക്ക​ത്തി​ലേ​ക്ക്​ ക​യ​റാ​ൻ ഇ​ട​യാ​ക്കി​യ​ത്.

ദി​നേ​ന​യെ​ന്നോ​ണ​മാ​ണ്​ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ഉ​യ​ർ​ന്നു കൊ​ണ്ടി​രു​ന്ന​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ൽ സ​ർ​ക്കാ​ർ ഈ​ടാ​ക്കി വ​രു​ന്ന നി​കു​തി അ​തി​ഭീ​മ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ലൂ​ടെ ഒ​ഴു​കി വ​രു​ന്ന കൊ​ള്ള​ലാ​ഭം വേ​ണ്ടെ​ന്നു വെ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. യു.​പി, പ​ഞ്ചാ​ബ്​ തു​ട​ങ്ങി വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു അ​ടു​ത്തു വ​രു​ന്ന​തി​നി​ട​യി​ലാ​ണ്​ ദീ​പാ​വ​ലി സ​മ്മാ​ന​മെ​ന്ന നി​ല​യി​ൽ ഇ​പ്പോ​ൾ വി​ല​കു​റ​ച്ച​ത്.

അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ വി​ല​യി​ൽ ഉ​ണ്ടാ​യ കു​റ​വി​നൊ​ത്ത്​ ഇ​ന്ത്യ​യി​ൽ പെ​േ​​ട്രാ​ളി​നും ഡീ​സ​ലി​നും വി​ല കു​റ​ച്ചി​രു​ന്നി​ല്ല. എ​ണ്ണ വി​ല കു​റ​യു​ന്ന​തി​നൊ​ത്ത്​ എ​ക്​​സൈ​സ്​ ഡ്യൂ​ട്ടി വ​ർ​ധി​പ്പി​ച്ച്​ വി​ക​സ​ന​ത്തി​നെ​ന്ന പേ​രി​ൽ ഖ​ജ​നാ​വി​ലേ​ക്ക്​ മു​ത​ൽ​ക്കൂ​ട്ടു​ക​യാ​ണ്​ ചെ​യ്​​തു​വ​ന്ന​ത്,

Tags:    
News Summary - Congress without tax cuts where it is in power; Wheel stop strike in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.