കുട്ടനാട്: കോൺഗ്രസിെൻറ ഒൗദ്യോഗിക സ്ഥാനാർഥിയാകാൻ പോസ്റ്റർ അടിച്ചു. പത്രിക നൽകി. പ്രചാരണം തുടങ്ങി. പത്രിക പിൻവലിക്കേണ്ട അവസാന ദിവസമാണ് സ്ഥാനാർഥി മറ്റൊരാളാണെന്ന് അറിഞ്ഞത്.
ഇതോടെ അച്ചടിച്ച പോസ്റ്ററുകളെല്ലാം റോഡിലിട്ട് കത്തിച്ചായി പ്രതിഷേധം. ചൊവ്വാഴ്ച വൈകീട്ട് പോസ്റ്ററുകൾ കത്തിച്ചശേഷം ഇത് ചിലർക്കുള്ള നിവേദ്യമായിരിക്കട്ടെയെന്നും കൈനകരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ സുമ നിറകണ്ണോടെ പറഞ്ഞു. പാർട്ടി നേതൃത്വത്തിെൻറ നിലപാടിനെതിരെ സ്വതന്ത്രയായി മത്സരരംഗത്തുണ്ട്.
ദലിത് വനിതയായതിെൻറ പേരിലാണ് ജില്ല കോൺഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചെതന്ന് സുമ പറയുന്നു. വോട്ടർമാരോടും മാധ്യമപ്രവർത്തകരോടും തെൻറ പരാതി ഉറക്കെ വിളിച്ചുപറയുന്നുമുണ്ട്. കോൺഗ്രസ് നേതാവും കെ.പി.എം.എസ് ശാഖ സെക്രട്ടറിയുമാണ് സുമ. ഇനി ഒരു പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെണ്ണിനും ഈ ഗതി വരരുത്. കോൺഗ്രസിലെ പിന്നാക്ക വിഭാഗ വനിതകളെല്ലാം ഇത് തിരിച്ചറിയണം.
കോൺഗ്രസ് ബ്ലോക്ക് നേതൃത്വവും ജില്ല നേതൃത്വവും സീറ്റ് ഉറപ്പ് നൽകിയതിെൻറ പേരിലാണ് പ്രചാരണം തുടങ്ങിയത്. ഈയിനത്തിൽ മാത്രം 18,000 രൂപ ചെലവായി. കെ.പി.സി.സി നിർദേശം കാറ്റിൽപറത്തിയാണ് സ്ഥാനാർഥിയെ നിർണയിച്ചതെന്ന് സുമ പറയുന്നു. വാർഡ് കമ്മിറ്റി ഒന്നാമത്തെ പേരായി തന്നെയാണ് അവതരിപ്പിച്ചത്.
മറ്റൊരു വനിത കോൺഗ്രസിന് വേണ്ടി പ്രചാരണം ആരംഭിച്ചതോടെ വിവരം ഡി.സി.സി പ്രസിഡൻറിനെ ധരിപ്പിച്ചു. നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാനദിവസത്തിെൻറ തലേന്നും ഡി.സി.സി പ്രസിഡൻറിനോട് സംസാരിച്ചു. സീറ്റ് ഉറപ്പാണെന്നാണ് പറഞ്ഞത്. എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ ഡി.സി.സി ഓഫിസിൽ ബന്ധപ്പെടാനും നിർദേശിച്ചു.
അവിടെയെത്തിയപ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറിയായ ബി. ബാബുപ്രസാദാണ് സീറ്റില്ലെന്ന് പറഞ്ഞത്. ഇപ്പോൾ കാമറ ചിഹ്നത്തിലാണ് മത്സരം. പുതിയ പോസ്റ്റടിക്കാൻ പണമില്ല. 'എന്നെ കൈനകരിയിലെ വോട്ടർമാർക്ക് അറിയാം. ആണും പെണ്ണുമെന്ന ജാതിയേ തനിക്കറിയു. ഞാൻ ആ രീതിയിലാണ് ഇവിടെ പ്രവർത്തിക്കുന്നത് -സുമ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.