തിരുവനന്തപുരം: പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതായി സംശയം. മുൻ മന്ത്രിയെയും ഭരണപക്ഷത്തെ ഒരു പ്രമുഖ നേതാവിനെയും ഇവർ കുടുക്കിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്. പരാതിക്കാരനായ എസ്.െഎയും യുവതിയും ചേർന്നാണ് ഹണിട്രാപ്പിന് രൂപം നൽകിയതെന്ന് തെളിയിക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കൊല്ലം റൂറല്‍ പൊലീസിലെ എസ്.െഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിെൻറ അന്വേഷണത്തിന് നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചു. പരാതിക്കാരനായ എസ്.െഎയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.
ഹണിട്രാപ്പിന് പ്രേരിപ്പിച്ചത് പരാതിക്കാരനായ എസ്.ഐയെന്ന യുവതിയുടെ ആരോപണത്തിലും അന്വേഷണം നടക്കും. മുൻ മന്ത്രിെയ ഉൾപ്പെടെ കുടുക്കാൻ എസ്.െഎ ശ്രമിച്ചെന്ന നിലയിലുള്ള യുവതിയുടെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായി ചാറ്റ് ചെയ്ത് സ്ക്രീന്‍ഷോട്ട് അയച്ചുതരാന്‍ എസ്.ഐ ആവശ്യപ്പെെട്ടന്നാണ് യുവതി പറയുന്നത്. ഇവ സഹിതം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്ക് പരാതി നല്കിയതിനാല് അക്കാര്യത്തിലും അന്വേഷണമുണ്ടാകും.
സൗഹൃദം സ്ഥാപിച്ചശേഷം പലപ്പോഴായി എഴുപത്തയ്യായിരത്തോളം രൂപ കൈവശപ്പെടുത്തിയെന്നതിന് അപ്പുറം കൃത്യമായ വിവരങ്ങളൊന്നും എസ്.ഐ നൽകിയ പരാതിയിലില്ല. എസ്.ഐയും യുവതിയും തമ്മിലുള്ള ബന്ധവും ഹണിട്രാപ്പെന്ന പേരില്‍ തെളിവുകള്‍ പ്രചരിക്കുന്നതും സംശയാസ്പദമെന്നാണ് പൊലീസിെൻറ വിലയിരുത്തല്‍.
ഇൗ എസ്.ഐക്കെതിരെ ഇതേ യുവതി രണ്ട് വര്‍ഷം മുമ്പ് പീഡനപരാതി നല്‍കുകയും കേസെടുത്തശേഷം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. അതിനുശേഷവും ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു. അതിനാല്‍ യുവതി ആരോപിക്കുംപോലെ തെളിവുകള്‍ കൃത്രിമമായി തയാറാക്കിയതാണോയെന്ന കാര്യവും അന്വേഷിക്കും. യുവതിക്ക് ഡെപ്യൂേട്ടഷൻ ലഭിച്ച വിഷയത്തിലും അന്വേഷണമുണ്ടാകുമെന്നാണ് സൂചന. ഭരണപക്ഷത്തെ പ്രമുഖ പാർട്ടിയുടെ ജില്ലയിലെ പ്രമുഖെൻറ ഇടപെടൽ ഇതിലുണ്ടായെന്ന് യുവതിതന്നെ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.