മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്: പി.സി ജോർജിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിൽ പി.സി ജോർജിന് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നിർദേശിച്ചിരിക്കുന്നത്.

നിലവിൽ ഫയൽ ചെയ്ത എഫ്‌.ഐ.ആറിൽ സ്വപ്ന സുരേഷിനൊപ്പം പി.സി.ജോർജും പ്രതിയാണ്. മുഖ്യമന്ത്രിയും കുടുംബവുമുൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന നടത്തി എന്ന കേസിൽ പി. സി ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ പങ്കുണ്ടെന്നായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ മന്ത്രി കെ.ടി ജലീൽ പരാതി നൽകിയത്. 

സ്വപ്‌ന സുരേഷിനോട് തിങ്കളാഴ്ച കേസിൽ ഹാജരാവാൻ പറഞ്ഞെങ്കിലും ഇ.ഡിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് വരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് സ്വപ്നക്ക് മറ്റൊരു ദിവസത്തേക്ക് ഹാജരാവാൻ നോട്ടീസ് നൽകാനാണ് തീരുമാനം.

Tags:    
News Summary - Conspiracy case against CM: PC George to be questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.