തൃശൂർ: നടിയെ ആക്രമിച്ച രംഗങ്ങൾ മെഡിക്കൽ വിദ്യാർഥികൾ കണ്ടുവെന്ന വാർത്തയിൽ അന്വേഷണം ആവശ്യപ്പെട്ട് ഫോറൻസിക് വിദഗ്ധർ. വ്യാഴാഴ്ച ദിലീപിെൻറ ജാമ്യാേപക്ഷ പരിഗണിക്കാൻ ഇരിക്കെയാണ് അന്വേഷണം ആവശ്യപ്പെട്ട് കേരള മെഡിക്കോ ലീഗൽ സൊസൈറ്റി സെക്രട്ടറി ഡോ.ഹിതേഷ് ശങ്കർ ഡി.ജി.പിക്ക് പരാതി നൽകിയത്. കേസിലെ പ്രധാന തെളിവായ, പ്രതി പകർത്തിയെന്ന് പറയുന്ന ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭ്യമാകുന്നതിന് മുമ്പ് എങ്ങനെ ഒരു സ്വകാര്യ മെഡിക്കൽ കോളജിലെത്തി എന്ന സംശയമാണ് സൊൈസറ്റി ഉന്നയിക്കുന്നത്.
സർക്കാറിെൻറ കീഴിൽ പ്രവർത്തിക്കുന്ന ഫോറൻസിക് മെഡിസിൻ വിഭാഗം ഡോക്ടർമാരിലുള്ള വിശ്വാസം അന്വേഷണോദ്യോഗസ്ഥർക്ക് നഷ്ടമായോ, ഏത് ക്രിമിനൽ നടപടി നിയമത്തിെൻറ പിൻബലത്തിലാണ് പൊലീസ് ഇത് സ്വകാര്യ സ്ഥാപനങ്ങളിലെ ഡോക്ടർമാരെ ഏൽപിച്ചത്, കേരള സർക്കാറിെൻറയും അന്വേഷണ വിഭാഗത്തിെൻറയും കീഴിലും നിയന്ത്രണത്തിലുമാണോ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോറൻസിക് മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നത് എന്നീ ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ ചോർന്നത് പീഡനക്കേസിലെ പ്രതികളെ രക്ഷിക്കാനാണെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.
നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ മംഗളൂരുവിൽ നടന്ന ഇന്ത്യൻ അക്കാദമി ഓഫ് ഫോറൻസിക് മെഡിസിെൻറ കോൺഫറൻസിൽ ഇതേ സ്ഥാപനത്തിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി പ്രബന്ധം അവതരിപ്പിച്ചിരുന്നു. മണിയുടെ കേസിൽ ദുരൂഹത ഇല്ലെന്ന് പറയുകയും ചെയ്തു. ജിഷ കൊലക്കേസിൽ മുൻ ഡി.ജി.പിക്ക് ഉപദേശം നൽകിയത് ഇയാളാണ്. കഴിഞ്ഞ കാലങ്ങളിൽ നിയമവിരുദ്ധവും നിരുത്തരവാദപരവുമായ പ്രവൃത്തികൾ നടന്നിരിക്കാമെന്നാണ് മെഡിക്കോ ലീഗൽ സൊൈസറ്റി ചൂണ്ടിക്കാട്ടുന്നത്. വിവരം ലഭിച്ചിട്ടും അന്വേഷിക്കാത്തത് കുറ്റക്കാർക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കാനാണ്. ദൃശ്യങ്ങൾ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രദർശിപ്പിച്ച സംഭവത്തിൽ സമഗ്രഅന്വേഷണം വേണമെന്ന് സൊസൈറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.