കോൺസ്​റ്റബിൾ പരീക്ഷ തട്ടിപ്പ്​: കുറ്റപത്രം സമർപ്പിക്കൽ വൈകുന്നു

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി​യു​ടെ വി​ശ്വാ​സ്യ​ത വീ​ണ്ടും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ലും ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി​യ കേ​സി​ലും ഒ​ളി​ച്ചു​ക​ളി തു​ട​രു​ന്നു. ​കോ​ൺ​സ്​​റ്റ​ബി​ൾ പ​രീ​ക്ഷ​ത​ട്ടി​പ്പ്​ കേ​സി​ലാ​ണ്​ ഇ​നി​യും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത്. എ​സ്.​എ​ഫ്.​െ​എ നേ​താ​ക്ക​ൾ​ക്ക്​ കോ​ൺ​സ്​​റ്റ​ബി​ൾ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ല​ഭി​ച്ച​താ​യി​രു​ന്നു പി.​എ​സ്.​സി​യു​ടെ വി​ശ്വാ​സ്യ​ത​ത​ന്നെ ന​ഷ്​​ട​പ്പെ​ടു​ത്തി​യ​ത്. ഒ​ടു​വി​ൽ ആ​രോ​പ​ണ​വി​േ​ധ​യ​രാ​യ ചി​ല​രു​ടെ പേ​രു​ക​ൾ റാ​ങ്ക്​ ലി​സ്​​റ്റി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി പി.​എ​സ്.​സി ഇ​തി​ൽ​നി​ന്ന്​ ത​ടി​യൂ​രി. കേ​സി​ൽ പ്ര​തി​ക​ളെ​യെ​ല്ലാം പി​ടി​കൂ​ടി​യെ​ന്നാ​ണ്​ ​ക്രൈം​ബ്രാ​ഞ്ച്​ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ പി.​എ​സ്.​സി ജീ​വ​ന​ക്കാ​ർ, കോ​ള​ജ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ള​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്.​എ​ഫ്.​ഐ നേ​താ​ക്ക​ള്‍ ക​ത്തി​ക്കു​ത്ത്​ കേ​സി​ൽ പ്ര​തി​യാ​യ​പ്പോ​ഴാ​ണ്​ പ​രീ​ക്ഷ​ത​ട്ടി​പ്പി​െൻറ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ത​ട്ടി​പ്പ്​ വ്യ​ക്ത​മാ​യി​ട്ടും കു​റ്റ​പ​ത്രം അ​നി​ശ്ചി​ത​മാ​യി വൈ​കു​ക​യാ​ണ്​. ഇ​തോ​ടെ പ്ര​തി​ക​ളെ​ല്ലാം ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക​യും ചെ​യ്​​തു.

യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ്​ വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ കു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി​യും എ​സ്.​എ​ഫ്.​ഐ കോ​ള​ജ്​ യൂ​നി​റ്റ്​ പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന ആ​ര്‍. ശി​വ​ര​ഞ്ജി​ത്തി​ന് പൊ​ലീ​സ് കോ​ൺ​സ്​​റ്റ​ബി​ൾ പ​ട്ടി​ക​യി​ൽ ഒ​ന്നാം റാ​ങ്കാ​യി​രു​ന്നു. ര​ണ്ടാം പ്ര​തി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എ.​എ​ന്‍. ന​സീ​മി​ന്​ 28ാം റാ​ങ്കും യൂ​നി​റ്റ് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന പി.​പി. പ്ര​ണ​വി​ന്​ ര​ണ്ടാം റാ​ങ്കു​മാ​ണ്​ ല​ഭി​ച്ച​ത്. ഉ​യ​ർ​ന്ന റാ​ങ്കു​ക​ൾ​ക്ക്​ പി​ന്നി​ൽ കോ​പ്പി​യ​ടി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍ന്ന​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യും പി.​എ​സ്.​സി ചെ​യ​ർ​മാ​നും ആ​ദ്യം നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ പി.​എ​സ്‌.​സി വി​ജി​ല​ന്‍സി​െൻറ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ കോ​പ്പി​യ​ടി​യാ​ണെ​ന്ന് തെ​ളി​ഞ്ഞു.

മൂ​ന്നു​പേ​രും ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ​ത് കോ​പ്പി​യ​ടി​ച്ചാ​ണെ​ന്ന് തെ​ളി​വ് സ​ഹി​തം ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ചി​ല സൈ​ബ​ര്‍ വി​വ​ര​ങ്ങ​ള്‍ കൂ​ടി കി​ട്ടാ​നു​ണ്ടെ​ന്നും അ​താ​ണ്​ കു​റ്റ​പ​ത്രം വൈ​കു​ന്ന​തെ​ന്നു​മാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.