മറയൂർ: പാരിസ്ഥിതിക ദുർബല പ്രദേശമെന്ന പേരിൽ പഞ്ചായത്തിൽ കെട്ടിട നിർമാണ നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തരവിൽ പ്രതിഷേധിച്ച് കാന്തല്ലൂർ പഞ്ചായത്തിൽ ജനങ്ങൾ തെരുവിലിറങ്ങി.പ്രതിഷേധ പ്രകടനത്തിൽ കോവിൽകടവ് പത്തടിപ്പാലത്തുനിന്ന് പാമ്പാർ പാലംവരെ ജനങ്ങൾ അണിനിരന്നു.
തെങ്കാശിനാഥൻ ഓഡിറ്റോറിയത്തിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളും വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, മറ്റ് സംഘടന പ്രവർത്തകർ ഉൾപ്പെടെ രണ്ടായിരത്തിലധികം പേരാണ് എത്തിയത്. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ് അധ്യക്ഷതവഹിച്ചു. മഹിള അസോ. ജില്ല സെക്രട്ടറി ശൈലജ സുരേന്ദ്രൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.