തടസങ്ങൾ നീങ്ങി; ചെട്ടിപ്പടിയിൽ റെയിൽവേ മേൽപാലം ഉയരും

പരപ്പനങ്ങാടി : സാങ്കേതിക കുരുക്കഴിഞ്ഞ് ചെട്ടിപ്പടി റെയിൽവേ മേൽപാലം നിർമാണം യാഥാർത്ഥ്യത്തിലേക്ക്. ടെണ്ടറിന് കിഫ്‌ബി അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. സിൽവർ ലൈൻ പദ്ധതിയുടെ തടസ്സം ചൂണ്ടികാട്ടിയാണ് പ്രവർത്തി ഉദ്‌ഘാടനം നിർവഹിച്ച ഈ പദ്ധതിയുടെ നിർമാണം നീട്ടിക്കൊണ്ട് പോയത്.

യഥാസമയം നിർമാണം നടത്താൻ കഴിയാതെ വന്നതോടെ ജി.എസ്.ടി. നിരക്കിൽ വന്ന വർധനയും നിർമാണ മേഖലയിൽ വന്ന വിലക്കയറ്റവും ചൂണ്ടികാട്ടി കരാറുകാരനും പ്രവർത്തി നടത്താൻ തയാറായിരുന്നില്ല. തുടർന്ന് കെ.പി.എ മജീദ് എം.എൽ.എ ഇടപ്പെട്ട് പുതിയ എസ്റ്റിമേറ്റ് തയാറാക്കി കിഫ്‌ബിയുടെ അംഗീകാരം നേടിയെടുത്തു.

സിൽവർ ലൈൻ സർവേ സർക്കാർ നിർത്തിവെച്ചതോടെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കെ.റെയിൽ വരും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അനിശ്ചിതത്വത്തിനിടയാക്കിയിരുന്നു. എന്നാൽ പദ്ധതി യുടെ നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ സാങ്കേതിക അനുമതി നൽകുകയും കിഫ്‌ബിയുടെ അനുമതി ലഭിക്കുകയും ചെയ്തതോടെ തടസ്സങ്ങൾ നീങ്ങി.

Tags:    
News Summary - Construction of railway flyover at Chettipadi will start soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.