തിരുവനന്തപുരം: കോവിഡ് രോഗികളുടെ പരിപാലനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ ഗുരുതര വീഴ്ച തുടർക്കഥയാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസമുണ്ടായ രണ്ട് പേരുടെ ആത്മഹത്യ. രോഗികളെ നിരീക്ഷിക്കുന്നതുൾപ്പെടെ കാര്യങ്ങൾ ആശുപത്രി അധികൃതർ വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്.
ദിവസങ്ങൾക്ക് മുമ്പ് ദുബൈയിൽനിന്ന് കോവിഡ് ലക്ഷണങ്ങളോടെ എത്തിയ പ്രവാസിയെ പരിശോധനഫലം വരുന്നതിനുമുമ്പ് വീട്ടിലേക്കയച്ചിരുന്നു. മറ്റൊരാളെ നിരീക്ഷണത്തിന് വിധേയമാക്കാതെ വീട്ടിലേക്ക് പോകാൻ അനുവദിച്ചതും പോസിറ്റിവാണെന്ന് പിന്നീട് കെണ്ടത്തിയതിനെ തുടർന്ന് തിരിച്ചുവിളിച്ചതും വിവാദമായിരുന്നു.
അതിന് പിന്നാലെയാണ് കോവിഡ് ബാധിച്ച് മരിച്ച വൈദികെൻറ സ്രവപരിശോധന വൈകിയത്. 20ന് ഡിസ്ചാർജ് ചെയ്ത ഇദ്ദേഹത്തെ 23ന് പനി ബാധിച്ച് ചികിത്സക്കെത്തിച്ചെങ്കിലും ആശുപത്രി അധികൃതർ കാര്യമായെടുത്തില്ലെന്ന പരാതി നിലനിൽക്കുകയാണ്. ആശുപത്രിയിലെ അണുനിയന്ത്രണസംവിധാനം കാര്യക്ഷമമല്ലാത്തതിെനക്കുറിച്ചും വ്യാപക വിമർശനമുണ്ട്.
കഴിഞ്ഞദിവസം കോവിഡ് വാർഡിൽനിന്ന് രോഗി മുങ്ങിയത് പോലും ആശുപത്രി അധികൃതർ അറിഞ്ഞില്ല. വീട്ടിലെത്തിയ ഇേദ്ദഹത്തെ നാട്ടുകാർ തടഞ്ഞുെവച്ച് പൊലീസ് സഹായത്തോടെ തിരികെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽവെച്ച് ഇയാൾ തൂങ്ങിമരിച്ച സംഭവത്തിലും അധികൃതരുടെ വീഴ്ച പ്രകടമാണ്. ഇയാൾ മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് നെടുമങ്ങാട് സ്വദേശി കോവിഡ് വാർഡിൽ ജീവനൊടുക്കിയത്.
ഒരാൾ ആത്മഹത്യ ചെയ്തിട്ടും ആശുപത്രി അധികൃതർ കാര്യമായ ശ്രദ്ധ പതിപ്പിച്ചില്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. നിരന്തരമുണ്ടാകുന്ന വീഴ്ചകളിൽ ആേരാഗ്യമന്ത്രി ഉൾപ്പെടെ അതൃപ്തിയിലാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ മികച്ച മുന്നേറ്റം നടത്തുേമ്പാൾ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് അതിെൻറ ശോഭ കെടുത്തുന്നെന്നാണ് വിലയിരുത്തൽ. അതിനാൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.