ബാങ്കിൽ ആത്മഹത്യ ഭീഷണി മുഴക്കി ബാങ്ക് കെട്ടിടം നിർമിച്ച കരാറുകാരൻ

കുറവിലങ്ങാട്: വെളിയന്നൂര്‍ സഹകരണ ബാങ്കിൽ ആത്മഹത്യ ഭീഷണി മുഴക്കി ബാങ്ക് പണിത കരാറുകാരൻ. ചക്കാമ്പുഴ കുരിശും മുട്ടിൽ ജോര്‍ജ് ജോസഫാണ് ആത്മഹത്യ ഭീഷണി ഉയർത്തി ബാങ്കിൽ എത്തിയത്.നാലുമാസം മുമ്പാണ്​ ബാങ്കി​െൻറ പണി തീര്‍ന്നത്. 38 ലക്ഷത്തോളം രൂപ ബാങ്ക് കരാറുകാരന്​ നല്‍കാനുണ്ട്. ബുധനാഴ്​ച വൈകീട്ട്​ നാലിന്​ മുമ്പ്​ പണം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കോണ്‍ട്രാക്ടര്‍ നേരത്തേ ബാങ്ക് ഭാരവാഹികളെയും പൊലീസിനെയും അറിയിച്ചിരുന്നു.

എന്നാല്‍, പണം നല്‍കാത്തതിനെ തുടര്‍ന്ന് ബാങ്കി​െൻറ രണ്ടാംനിലയില്‍ കയറിയ കരാറുകാരൻ ആത്മഹത്യ ഭീഷണി മുഴക്കി. സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേർന്ന് ജോർജിനെ അനുനയിപ്പിച്ച് ബാങ്ക് സെക്രട്ടറിക്ക് മുന്നിൽ എത്തിച്ചു. നാലുമാസം മുമ്പ് പണിതീർത്ത കെട്ടിടത്തിൽ കഴിഞ്ഞ സെപ്റ്റംബർ മുതൽ ബാങ്ക് പ്രവർത്തനവും ആരംഭിച്ചിരുന്നു.

എന്നാൽ, ബില്ലുകൾ അടക്കം നൽകിയിട്ടും ബാങ്ക് അധികൃതർ കമ്മിറ്റിയിൽ ബിൽ പാസാക്കാതെ വന്നതോടെയാണ് കരാറുകാരൻ ഭീഷണി മുഴക്കി എത്തിയത്.തന്നെ കൂടാതെ ഇ​േത ബാങ്ക് കെട്ടിടത്തിൽ മറ്റ് ജോലിചെയ്ത കരാറുകാർക്കും ബിൽ മാറി തുക നൽകാൻ ഉണ്ടെന്ന്​ ജോർജ് പറഞ്ഞു. ജോർജിനൊപ്പം മറ്റ് രണ്ട് കരാറുകാരും എത്തി ബാങ്കിനുള്ളിൽ കുത്തിയിരുപ്പ് നടത്തി.

തുക നൽകാമെന്ന സെക്രട്ടറിയുടെ രേഖാമൂലമുള്ള ഉറപ്പിന്മേൽ 6.15ഓടെയാണ് ഇവർ പിരിഞ്ഞത്. കരാറുകാരന് നൽകാനുള്ള ബാക്കി തുക ഈമാസം 15നകം കമ്മിറ്റി കൂടി നൽകുമെന്ന് വെളിയന്നൂർ സഹകരണ ബാങ്ക് സെക്രട്ടറി അറിയിച്ചു.

Tags:    
News Summary - contractor who suicide threat in to the bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.