കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ഉത്തരമേഖല ജനജാഗ്രതാ യാത്രയിൽ കാർവിവാദം കൊഴുത്തു. യാത്രക്ക് കൊടുവള്ളിയിൽ സ്വീകരണത്തിനിടെ ഉപയോഗിച്ച ആഡംബര കാറാണ് കോടിയേരിയെ വിവാദത്തിലേക്ക് തള്ളിയിട്ടത്.
കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാറിലേറിയുള്ള യാത്ര സി.പി.എമ്മിെൻറ ഹവാല ബന്ധത്തിന് തെളിവാണെന്ന് കുറ്റപ്പെടുത്തി ബി.ജെ.പിയും ലീഗിെൻറ നേതൃത്വത്തിൽ യു.ഡി.എഫും വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്. സംഭവം എൻ.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പിയും മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് ലീഗും ആവശ്യപ്പെടുന്നു. കൊടുവള്ളിയിൽ തങ്ങളുടെ കുത്തക തകർത്ത കൂട്ടുകെട്ടിനെതിരായ പ്രതികാരമായി ലീഗ് ആരോപണം ഉപയോഗിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിക്കെതിരെ പ്രതിപക്ഷ നേതാവും സജീവമാണ്.
നേതാക്കളുടെ വാർത്തസമ്മേളനങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളും ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയുമെല്ലാം വിഷയം കത്തിച്ചതോടെ ഇടതുമുന്നണിയുടെ ജാഗ്രതക്കുറവിെൻറ ഉദാഹരണമായിമാറിയിരിക്കയാണ് യാത്ര. കാറിെൻറ ഉടമ കൊടുവള്ളി നഗരസഭ കൗൺസിലർകൂടിയായ കാരാട്ട് ഫൈസലും പ്രസ്താവനയുമായി എത്തി. തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഫൈസലിെൻറ ഉടമസ്ഥതയിലുള്ള PY.01.CK. 3000 നമ്പർ മിനികൂപ്പർ കാറാണ് കോടിയേരി ഉപയോഗിച്ചത്. ഇതിൽ കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.