തിരുവനന്തപുരം: രൂക്ഷ കോവിഡ് വ്യാപന സാഹചര്യത്തിൽ ആളുകള്‍ കൂട്ടംകൂടുന്നതും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതും കര്‍ശനമായി നിയന്ത്രിക്കണമെന്ന് െഎ.എം.എ ആവശ്യപ്പെട്ടു. കേരളത്തിലെ ഉത്സവകാലമാണിത്. മനുഷ്യജീവന് വിലകല്പിച്ചുകൊണ്ട് പൂരങ്ങള്‍ അടക്കം ആഘോഷങ്ങള്‍ മാറ്റിവെക്കണം. ആഘോഷങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് െതരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വ്യക്തമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തിടത്തോളം രോഗവ്യാപനം രൂക്ഷമായി തുടരുകയും ചെയ്യും.
രോഗികളുടെ എണ്ണം പ്രതിദിനം പതിനായിരത്തിലേക്ക് എത്തുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലേക്ക് പോകുന്നു. ബ്രേക്ക് ദ ചെയിന്‍ നിബന്ധനകള്‍ തീര്‍ത്തും അവഗണിച്ച് തെരഞ്ഞെടുപ്പ് കാലത്ത് നടത്തിപ്പോന്ന പ്രവൃത്തികളാണ് ഇത്രയും രൂക്ഷമായ രീതിയില്‍ കോവിഡ് വ്യാപിക്കാന്‍ കാരണം. ഒരു രോഗി പോസിറ്റിവായാല്‍ പത്തോ പതിനഞ്ചോ രോഗികള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകും. അത്തരത്തില്‍ ഇന്നുള്ളതിെൻറ ഇരട്ടി നാളെയും അതുപോലെ അടുത്ത ദിവസവും വർധിക്കും.
ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ കൂടുതല്‍ ആക്കിയും പോസിറ്റിവ് രോഗികളെ മാറ്റിപ്പാര്‍പ്പിച്ചും രോഗവ്യാപനം തടയണം. കോവിഡ് വാക്സിന് എല്ലാ ജനങ്ങളിലേക്കും എത്തിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ഇതിന് നടപടി സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഭാരവാഹികളായ ഡോ. പി.ടി. സക്കറിയാസ്, ഡോ. പി. ഗോപികുമാര്‍ എന്നിവർ വാർത്താകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.