തൃശൂർ: വടക്കാഞ്ചേരി, മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സബ്്വേ നിർമാണം നടക്കുന്നതിനാൽ ഇൗ മാസം 21 മുതൽ 23വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 21ന് എറണാകുളം- കോട്ടയം പാസഞ്ചർ (നമ്പർ: 56389) റദ്ദാക്കും. 21ന് നിലമ്പൂർ -എറണാകുളം പാസഞ്ചർ (നമ്പർ: 56363) ഷൊർണൂരിനും എറണാകുളത്തിനുമിടയിൽ യാത്ര റദ്ദാക്കും.
23ന് തൃശൂർ-കണ്ണൂർ പാസഞ്ചർ (നമ്പർ: 56603) തൃശൂരിനും ഷൊർണൂരിനും ഇടയിൽ യാത്ര റദ്ദാക്കും. 21ന് കണ്ണൂർ -എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് (നമ്പർ: 16306) ഷൊർണൂരിനും മുളങ്കുന്നത്തുകാവിനും ഇടയിൽ രണ്ട് മണിക്കൂർ പിടിച്ചിടും. 21ന് പുണെ -എറണാകുളം സ്പെഷൽ െട്രയിൻ (നമ്പർ: 01323) വടക്കാഞ്ചേരിയിൽ മൂന്നു മണിക്കൂർ പിടിച്ചിടും. 22ന് തിരുവനന്തപുരം സെൻട്രൽ -പാലക്കാട് ടൗൺ അമൃത എക്സ്പ്രസ് (നമ്പർ: 16343) തൃശൂരിൽ മൂന്നുമണിക്കൂർ പിടിച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.