തിരുവനന്തപുരം: കനേഡിയൻ കമ്പനിക്കുവേണ്ടി നടന്നത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ആരോഗ്യ വിവരശേഖരണം. സർവേക്ക് നേതൃത്വം നൽകിയ ഉന്നത ഉദ്യോഗസ്ഥരിലൊരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സർവേയിൽ പെങ്കടുത്തവരുടെ എണ്ണത്തിൽ മാത്രമല്ല, ശേഖരിച്ച വിവരങ്ങളുടെ വൈപുല്യം കൊണ്ടുകൂടിയാണ് ഏറ്റവും വലിയ സർവേയാകുന്നത്. ഇത്രയും സമഗ്രവും വിപുലവുമായി വിവരശേഖരണം വിശകലനം ചെയ്യാനുള്ള സാേങ്കതിക സംവിധാനങ്ങളൊന്നും ആരോഗ്യവകുപ്പിനില്ല. എന്തിനുവേണ്ടി സർവേ നടത്തിയെന്നത് സംബന്ധിച്ച് വകുപ്പ് ഇനിയും വിശദീകരിച്ചിട്ടുമില്ല. ഇൗ സാഹചര്യങ്ങളെല്ലാം സംസ്ഥാന താൽപര്യത്തിനപ്പുറം ആരോപണവിധേയമായ കനേഡിയൻ കമ്പനിക്കുവേണ്ടിയായിരുന്നു സർവേ എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഡേറ്റ സെൻററിലുണ്ടെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്ന വിവരങ്ങൾ ഇത്ര നാളായിട്ടും പ്രയോജനപ്പെടുത്താനോ വിലയിരുത്താനോ പോലും വകുപ്പ് തയാറായിട്ടില്ല. വിവരകൈമാറ്റം സംബന്ധിച്ച് വിവാദങ്ങൾ ശക്തമാകുേമ്പാഴും ഒൗദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.
പഠനം തുടങ്ങും മുമ്പ് തന്നെ ഡേറ്റ വിശകലനം കനേഡിയൻ ഏജൻസിയായ പോപുലേഷൻ ഹെൽത്ത് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനെ ഏൽപിക്കാൻ തീരുമാനിച്ചിരുന്നതായാണ് പുതിയ വിവരം. ഇൻസ്റ്റിറ്റ്യൂട്ട് മേധാവി നേരത്തെയും പല പഠനങ്ങളിലും പങ്കാളികളായിട്ടുണ്ട്്. സർവേയിൽ പങ്കെടുത്ത കുടുംബാംഗങ്ങൾ കഴിക്കുന്ന മരുന്നുകൾ, തൊഴിൽ-ജീവിത സാഹചര്യങ്ങൾ, പുകയില ഉൽപന്നങ്ങളുടെ ഉപയോഗമടക്കം വിപുലമായ വിവരശേഖരണമാണ് നടത്തിയത്. ആരോഗ്യ വകുപ്പിലെ ജീവനക്കാർക്ക് കനേഡിയൻ കമ്പനിയുടെ സർവേ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത ടാബ് നൽകിയാണ് സർവേക്കയച്ചത്.
സർവേക്കല്ല, മറിച്ച് വിവര വിശകലനത്തിനായി കനേഡിയൻ കമ്പനിയുമായുള്ള സഹകരണത്തിനാണ് ഹെൽത്ത് മിനിസ്ട്രീസ് സ്ക്രീനിങ് കമ്മിറ്റിക്ക് അനുമതി അപേക്ഷ നൽകിയത്. വിശകലനത്തിന് മാത്രമായി വിദേശ കമ്പനിയെ ആശ്രയിക്കേണ്ടതില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എച്ച്.എം.എസ്.സി അനുമതി നിഷേധിച്ചത്. അതേ സമയം സോഫ്റ്റ്വെയർ വഴി വിവരങ്ങൾ സർവേ നടത്തിയ സമയത്തു തന്നെ കനേഡിയൻ കമ്പനിക്ക് ചോർന്നുകിട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.