എൻ.ഐ.ടിയുടെ വിവാദ നടപടി: ന്യൂനപക്ഷ കമീഷൻ റിപ്പോർട്ട് തേടി

തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി (എ​ൻ.​ഐ.​ടി) യു​ടെ വി​വാ​ദ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ക​മീ​ഷ​ൻ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി സ്വീ​ക​രി​ക്കു​ന്ന പ​ല ന​ട​പ​ടി​ക​ളും രാ​ജ്യ പാ​ര​മ്പ​ര്യ​ത്തി​നും പൈ​തൃ​ക​ത്തി​നും നി​ര​ക്കാ​ത്ത​താ​ണെ​ന്ന് ഹരജിയിൽ ചൂണ്ടികാണിച്ചു. 

എ​ൻ.​ഐ.​ടി ലൈ​ബ്ര​റി​യി​ൽ​നി​ന്ന്​ മു​സ്​​ലിം, ക്രി​സ്ത്യ​ൻ ഉ​ൾ​പ്പെ​ടെ ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ വേ​ദ​ഗ്ര​ന്ഥ​ങ്ങ​ളാ​യ ഖു​ർ​ആ​ൻ, ബൈ​ബി​ൾ എ​ന്നി​വ​യും അ​വ​യു​ടെ പ​രി​ഭാ​ഷ​ക​ളും ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ.​എ. റ​ഷീ​ദ് നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ഡ​യ​റ​ക്ട​ർ, ര​ജി​സ്ട്രാ​ർ, മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ന്നി​വ​രോ​ട് റി​പ്പോ​ർ​ട്ട് തേ​ടി. ഏ​പ്രി​ൽ 29ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​ണ് ക​മീ​ഷ​ൻ നി​ർ​ദേ​ശം. തി​രു​വ​ന​ന്ത​പു​രം കൊ​ഞ്ചി​റ​വി​ള സ്വ​ദേ​ശി ഡോ. ​അ​ൻ​വ​ർ നാ​സ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ക​മീ​ഷ​ൻ ഇ​ട​പെ​ട​ൽ.

Tags:    
News Summary - Controversial move by NIT: Minority commission sought the report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.