Leopard trapped in Kolathur, Kasaragod

Representational Image

കാസര്‍കോട് കൊളത്തൂരില്‍ വീണ്ടും പുള്ളിപ്പുലി കൂട്ടില്‍ കുടുങ്ങി

കാസര്‍കോട്: കൊളത്തൂരില്‍ വീണ്ടും പുള്ളിപ്പുലി വനം വകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങി. കൊളത്തൂര്‍ നിടുവോട്ടെ എ. ജനാര്‍ദനന്‍റെ റബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

ഏകദേശം അഞ്ച് വയസുള്ള ആണ്‍പുലിയാണ് കുടുങ്ങിയത്. കൂട്ടിലായ പുലിയെ കുറ്റിക്കോല്‍ പള്ളത്തുംങ്കാലിലെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി. വയനാട്ടില്‍ നിന്നും വെറ്റിനറി സര്‍ജന്‍ എത്തിയ ശേഷം പരിശോധന അടക്കമുള്ളവ നടത്തും.

ഫെബ്രുവരി 23ന് രാത്രിയും ഇതേസ്ഥലത്തെ കൂട്ടില്‍ ഒരു പെണ്‍പുലി കുടുങ്ങിയിരുന്നു. കൂട് സ്ഥാപിച്ച സ്ഥലത്തെ വലിയ ഗുഹയിൽ രണ്ട് പുലികള്‍ കഴിയുന്നതായി വനം വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഒരു പുലി ആദ്യം കൂട്ടിലായതോടെ രണ്ടാമത്തെ പുലിയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതർ. 

Tags:    
News Summary - Leopard trapped in a cage again in Kolathur, Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.