P Rajeev

കേരളത്തിന്റെ നേട്ടം ലോകത്തെ അറിയിക്കുന്നതിനുള്ള അവസരമാണ് ഇല്ലാതായത്; യു.എസ് യാത്രാനുമതി നിഷേധിച്ചതിനെതിരെ പി.രാജീവ്

തിരുവനന്തപുരം: യു.എസ് യാത്രക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനെതിരെ സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ്. അനുമതി ലഭിക്കാതായതോടെ കേരളത്തിന്റെ നേട്ടം ലോകത്തെ അറിയാക്കാനുള്ള അവസരമാണ് ഇല്ലാതായത്. പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരം രാജ്യത്ത് കിട്ടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. അംഗീകാരം കേന്ദ്രത്തിന്റെ പ്രതിനിധികൾ വാങ്ങട്ടെ. പ്രബന്ധം ഓൺലൈനായി അവതരിപ്പിക്കുമെന്നും പി.രാജീവ് പറഞ്ഞു.

യു.എസ് യാത്രക്കുള്ള അനുമതി സ്വാഭാവികമായി ലഭിക്കേണ്ടതായിരുന്നു. എന്തിനാണ് അനുമതി നിഷേധിച്ചതെന്ന് അറിയില്ല. ലബനനിൽ യാക്കോബായ സഭ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ​ങ്കെടുത്ത ശേഷം യു.എസിലേക്ക് പോകാനായിരുന്നു മന്ത്രിയുടെ പദ്ധതി.

അമേരിക്കൻ സൊസൈറ്റി ഒാഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍റെ സമ്മേളനത്തിലേക്കാണ് മന്ത്രി പോകാനിരുന്നത്. മാർച്ച് 28 മുതൽ ഏപ്രിൽ ഒന്നു വരെ വാഷിങ്ടൺ ഡിസിയിലാണ് സമ്മേളനം. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയടക്കം നാല് പേരാണ് അമേരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയത്.

ലെബനനിലുള്ള വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനാണ് അനുമതി തേടിയത്. എന്നാൽ കാരണം അറിയിച്ചിരുന്നില്ല. പരിപാടി മന്ത്രി തലത്തിലുള്ളവർ പങ്കെടുക്കേണ്ടതല്ലെന്ന് വിദേശകാര്യ മന്ത്രാലയം നിലപാടെടുത്തതായാണ് വിവരം.

Tags:    
News Summary - P Rajeev against the denial of US travel permit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.