,തുറവൂർ: ജന്മദിന സൽക്കാരത്തിനിടെ ഉണ്ടായ വാക്തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് അടുവീട്ടിൽത്തറ വിക്രമെൻറ മകൻ വിശ്വാസാണ് (28) കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് പട്ടണക്കാട് സ്വദേശി കൂരാപള്ളിവീട്ടിൽ വാടകക്ക് താമസിക്കുന്ന രമേശെൻറ മകൻ വിഷ്ണുവിനെ (26) പൊലീസ് പിടികൂടി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പട്ടണക്കാട് സ്വദേശിയായ സതീശെൻറ വീട്ടിൽ ജന്മദിന ആഘോഷത്തിനിടെ വിശ്വാസും വിഷ്ണുവും തമ്മിൽ വാക്തർക്കം ഉണ്ടാവുകയും വിഷ്ണു കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വിശ്വാസിെൻറ വയറ്റിൽ കുത്തുകയുമായിരുന്നു.
ഗുരുതര പരിക്കേറ്റ വിശ്വാസിനെ തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ എേട്ടാടെ മരിച്ചു. വിശ്വാസിനെ കുത്തിയ വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പട്ടണക്കാട് പൊലീസിന് കൈമാറി.
നാട്ടുകാരുടെ ആക്രമണത്തിൽ വിഷ്ണുവിനും പരിക്കുണ്ട്. ഇയാളെയും ചികിത്സക്ക് വിധേയമാക്കി. ഇയാളെ കൈയേറ്റം ചെയ്ത നാട്ടുകാരിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. വിഷ്ണു മുമ്പ് അടിപിടിക്കേസുകളിലും കഞ്ചാവ് കേസിലും പിടിയിലായിട്ടുണ്ടെന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.