മുഴപ്പിലങ്ങാട്: കോവിഡ് രോഗിയുടെ മൃതദേഹ ഖബറടക്കം സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം. കഴിഞ്ഞദിവസം മരിച്ച കുളംബസാർ സ്വദേശി 68കാരെൻറ ഖബറടക്കത്തെ ചൊല്ലിയാണ് തർക്കം.എടക്കാട് മണപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം മറവു ചെയ്യാനെത്തിയ ആരോഗ്യ പ്രവർത്തകർക്കും പഞ്ചായത്ത് വളൻറിയർമാർക്കുമെതിരെ കൈയേറ്റ ശ്രമമുണ്ടായെന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് അധികൃതർ പറയുന്നു.
പ്രദേശത്തെ എസ്.ഡി.പി.ഐ പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്നും അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. അതേസമയം, സി.പി.എം രാഷ്ട്രീയം കളിച്ചതാണ് പ്രശ്നത്തിനു കാരണമെന്നാണ് എസ്.ഡി.പി.ഐയുടെ വിശദീകരണം. മരിച്ച വ്യക്തിയുടെ കുടുംബത്തിെൻറ അഭ്യർഥന മാനിച്ച് എസ്.ഡി.പി.ഐ പ്രവർത്തകരും നാട്ടുകാരും രാത്രിതന്നെ ഖബർ കുഴിക്കാനെത്തുകയും ഖബർ പണി പൂർത്തിയാക്കുകയും ചെയ്തിരുന്നു.
എന്നാൽ, അവസാനഘട്ടത്തിൽ വന്ന സി.പി.എമ്മുകാർ ഖബറടക്ക ചടങ്ങുകൾ ഏറ്റെടുക്കുകയായിരുന്നു. പഞ്ചായത്ത്വക പി.പി.ഇ കിറ്റും മറ്റും അവർക്ക് നൽകി അധികൃതർ അതിന് കൂട്ടുനിൽക്കുകയുമാണ് ചെയ്തത്. അതു ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും എസ്.ഡി.പി.ഐക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.