പശുവിനെ മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം ; സംഘർഷം, നിരവധി പേർക്ക് പരിക്ക്

റാന്നി: വഴിതർക്കത്തിൽ കലിയടങ്ങാത്ത അയൽവാസി പശുവിനെ കൊല്ലുകയും, ചത്ത പശുവിനെ മറവു ചെയ്യാൻ എത്തിയ സംഘത്തിൽപെട്ടയാളെയും, വീട്ടുടമയേയും, മർദ്ദിച്ചതായും പരാതി.റാന്നി പഞ്ചായത്തിൽ പുതുശ്ശേരിമലയിൽ എഴാം വാർഡിൽ ലാണ് സംഭവം, മർദ്ദനത്തിൽ പരിക്കേറ്റ പുതുശ്ശേരിമല, വിനുഭവനിൽ, വിനു വി നായർ ഗുരുതര പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സതേടി.

പുതുശ്ശേരിമല കുളികടവുങ്കൽ വിശ്വഭരൻ്റെ വളർത്തുന്ന ഗർഭിണിയായ പശുവാണ് കഴിഞ്ഞ ദിവസം രാത്രിയിൽ തൊഴുത്തിൽ ചത്ത് കിടന്നിരുന്നത്.ഇതിനെ മറവു ചെയ്യാനാണ് സമീപവാസികളായ വിനു വി നായരെയും, കൂട്ടുകാരെയും വിളിച്ച് വരുത്തിയത്.തുടർന്ന് ഒരു സംഘം ആളുകൾ വീട്ടിൽ കയറി അക്രമണം നടത്തുകയും, വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ തല്ലി തകർത്തതായും പരാതിയിൽ പറയുന്നു. പ്രദേശത്തേ വൈദ്യുതി വിഛേദിച്ചിട്ടിയിരുന്നു അക്രമണമെന്നും, കാലി തൊഴുത്ത് ഉള്ളതിനാൽ അസഹിഷ്ണനായ അയൽവാസി, കഴിഞ്ഞ മാസവും, ഇത്തരത്തിൽ ഒരു പശുവിനെ കൊന്നതായും ആരോപിക്കുന്നു.

അക്രമണം അറിയിച്ചിട്ടും റാന്നി,പോലീസ് സ്ഥലത്ത് എത്താൻ വൈകിയെന്നും പരാതി ഉണ്ട് . സംഭവത്തിൽ ബി.ജെ.പി.റാന്നി നിയോജക മണ്ഡലം കമ്മറ്റി ശക്തമായ പ്രതിക്ഷേധംരേഖപെടുത്തി, റാന്നി പഞ്ചായത്തിൽ പുതുശ്ശേരിമലയിൽ എഴാം വാർഡിൽ സി.പി.എംഗുണ്ടാ വിളയാട്ടമാണന്നും സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂടി വഴി ആവശ്യപെട്ട് നിരന്തരം പ്രശ്നം സൃഷ്ടിക്കയും മിണ്ടാപ്രാണിയായ കറവ പശുവിനേ വിഷം കലർത്തി കൊല്ലുകയും പശുവിനേ മറവ് ചെയ്യാനെത്തിയ പണിക്കാരേയും വീട്ടുകാരേയും വീട് കയറിയും മുൻപിൽ പാർക്ക് ചെയ്തിരുന്ന വണ്ടികൾ തല്ലി തകർത്തും രാത്രിയിൽ അതിനിഷ്ട്ടുരമായി തല്ലി ചതയ്ക്കു കയും ചെയ്തതായി ബിജെപി ആരോപിച്ചു. രാത്രിയിൽ ആക്രമ സംഭവങ്ങളുടെ വീഡിയോ ദൃശ്യവും പുറത്തു വന്നു., സി.പി.ഐ. (എം )ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന്റെ മുൻപിൽ ഉള്ള ക്ഷീര കർഷകന്റെ കാലി തൊഴുത്ത് മാറ്റി സ്ഥാപിക്കാത്തതാണ് പ്രകോപനമെന്നും. കുറ്റവാളികളെ നിയമത്തിന്റെ മുൻമ്പിൽ കൊണ്ട് വരുന്നത് വരെ ബിജെപി ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും മെന്ന് ജില്ലാ സെക്രട്ടറി, ഷൈൻ, ജി.കുറുപ്പ് പറഞ്ഞു. പോലീസിന്റെ സാന്നിധ്യത്തിൽ ശനിയാഴ്ച പകൽ ചത്ത പശുവിനെ മറവ് ചെയ്തു.

Tags:    
News Summary - Controversy over cow hide; Conflict, many injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.