തിരുവനന്തപുരം: രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്നോളജി ക്യാംപസിന് ഗോൾവാൾക്കറുടെ പേരിട്ടത് ന്യായീകരിച്ച് ബി.ജെ.പി നേതാക്കൾ രംഗത്ത്. നെഹ്റു ട്രോഫി വള്ളംകളിക്ക് ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻെറ പേര് നൽകിയത് നെഹ്റു ഏത് കായിക വിനോദത്തിൽ പങ്കെടുത്തിട്ടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ചോദിച്ചു. ഇന്ദിര ഗാന്ധിയുടെ പേര് നിരവിധി സ്ഥാപനങ്ങൾക്കുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ബനാറസ് സർവകലാശാലയിലെ സുവോളജി പ്രൊഫസർ ആയിരുന്നു ഗോൾവാൾക്കറെന്നും എന്ത് അയോഗ്യതയാണ് ഗോൾവാൾക്കർക്കുള്ളതെന്നുമാണ് കേന്ദ്ര സഹമന്ത്രി ചോദിച്ചു.
'ആർ.ജി.സി.ബിയുടെ ഗവേണിംഗ് ബോഡിയാണ് പേര് തീരുമാനിച്ചത്. രാജ്യദ്രോഹക്കുറ്റത്തിന് ജയിലിൽ കിടന്നയാളുകളല്ലേ കമ്മ്യൂണിസ്റ്റ് നേതാക്കൾ. അവരുടെയൊക്കെ പേരിൽ കേരളത്തിൽ പല സ്ഥാപനങ്ങളുണ്ട്. അപ്പോൾ രാജ്യസ്നേഹിയായ ഒരാളുടെ പേരിട്ടാൽ എന്താണ് കുഴപ്പം'- മുരളീധരൻ ചോദിച്ചു.
ആർ.ജി.സി.ബിയുടെ പുതിയ ക്യാംപസിന് ആർഎസ്എസ് നേതാവ് ഗോൾവാൾക്കറുടെ പേരിടുന്നതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.