തിരുവനന്തപുരം: ഏകീകൃത തദ്ദേശഭരണ വകുപ്പിലെ പൊതു സ്ഥലംമാറ്റ നടപടികൾ വിവാദത്തിൽ. അഞ്ചുവകുപ്പുകൾ ഏകീകരിച്ചശേഷം ആദ്യത്തെ പൊതു സ്ഥലംമാറ്റമാണിത്. ഒരിടത്ത് മൂന്ന് വർഷം തികഞ്ഞവരെ നിർബന്ധമായും സ്ഥലംമാറ്റുമെന്ന കർശനവ്യവസ്ഥയോടെയാണ് അപേക്ഷ ക്ഷണിച്ചത്. സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്ക് കരട് പ്രസിദ്ധീകരിച്ചതിനുശേഷം സംഘടനകളുമായി മാർച്ച് 10ന് സർക്കാർ ചർച്ച നടത്തിയെങ്കിലും സംഘടനകൾ ഉന്നയിച്ച ഒരാവശ്യം പോലും പരിഗണിക്കാതെ മാനദണ്ഡങ്ങൾ അന്തിമമായി പ്രസിദ്ധീകരിച്ചു.
ഓൺലൈനായുള്ള അപേക്ഷ സ്വീകരണം മാർച്ച് 30ന് അവസാനിക്കുമെന്ന് പറെഞ്ഞങ്കിലും ഏപ്രിൽ അഞ്ചു വരെ നീട്ടിയിരുന്നു. ക്ലർക്ക്, ഓഫിസ് അറ്റൻഡന്റ്, ഡ്രൈവർ, ടൈപ്പിസ്റ്റ്, ലൈബ്രേറിയൻ ഉൾപ്പെടെ ഇരുപതോളം തസ്തികകൾക്ക് സ്ഥലംമാറ്റം ജില്ലക്ക് അകത്തുമാത്രമായി പരിമിതപ്പെടുത്തിയതും ജീവനക്കാർക്ക് അസൗകര്യമായി.
ഇതിൽ പലതിന്റെയും നിയമനം സംസ്ഥാനതല റാങ്ക് ലിസ്റ്റിൽ നിന്നായിരുെന്നന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എക്സിക്യൂട്ടിവ് അധികാരമുള്ളതും അത്തരം ഡ്യൂട്ടികൾ നിർവഹിക്കുന്നതുമായ തസ്തികകൾപോലെ പ്യൂൺ, ടൈപ്പിസ്റ്റ്, ഡ്രൈവർ, ജെ.പി.എച്ച്.എൻ, ലൈബ്രേറിയൻ തുടങ്ങിയവർക്കും മൂന്നുവർഷം എന്ന സമയപരിധി കർശനമാക്കുന്നതിൽ വ്യാപക എതിർപ്പുണ്ട്. വിരമിക്കാൻ രണ്ടുവർഷമുള്ളവരെപ്പോലും ഇതിൽനിന്ന് ഒഴിവാക്കിയിട്ടില്ല. സാധാരണ മറ്റ് വകുപ്പുകളിൽ അങ്ങനെയുള്ളവരെ നിർബന്ധമായി സ്ഥലം മാറ്റാറില്ല.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഡ്രൈവർമാരും ക്ലർക്കുമാരും ഉൾപ്പെടെ പലവിഭാഗം ജീവനക്കാരും നിയമനടപടി സ്വീകരിക്കാൻ തയാറെടുക്കുകയാണ്. ഇതിനിടെ പൊതു സ്ഥലംമാറ്റത്തിനായി സർക്കാർ നിർദേശപ്രകാരം ഓപ്ഷൻ നൽകേണ്ടതില്ലെന്ന നിലപാടിലാണ് എൻജിനീയർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.