സാദിഖലി തങ്ങൾക്കെതിരായ പ്രസംഗം; സമസ്ത നിലപാടിൽ ലീഗിന് കടുത്ത അതൃപ്തി

മ​ല​പ്പു​റം: മു​ശാ​വ​റ അം​ഗ​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ​ർ ഫൈ​സി മു​ക്കം, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ത്തി​യ പ്ര​സം​ഗം സ​മ​സ്ത ഗൗ​ര​വ​മാ​യെ​ടു​ക്കാ​ത്ത​തി​ൽ മു​സ്‍ലിം​ലീ​ഗി​ന് ക​ടു​ത്ത അ​തൃ​പ്തി.

പ്ര​സം​ഗ​വു​മാ​യി സ​മ​സ്ത​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന പ്ര​സ്താ​വ​ന മാ​ത്രം പോ​രെ​ന്ന പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ​ര​സ്യ​പ്ര​തി​ക​ര​ണം ഇ​തി​ന്റെ സൂ​ച​ന​യാ​ണ്. ലീ​ഗ് നേ​തൃ​ത്വം സ​മ​സ്ത​യെ അ​മ​ർ​ഷം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ, സ​മ​സ്ത-​ലീ​ഗ് ത​ർ​ക്കം പ​ര​സ്യ​പ്പോ​രി​ലേ​ക്ക് എ​ത്തു​ന്ന​തി​ന്റെ സൂ​ച​ന​യാ​യി എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ വ്യാ​ഴാ​ഴ്ച സ​മ​സ്ത കോ ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ബാ​ന​റി​ൽ പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ഹ​ല്ലു​ക​ളു​ടെ ഖാ​ദി​യാ​കാ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത​യി​ല്ലെ​ന്നും സ​മ​സ്ത​യെ വെ​ല്ലു​വി​ളി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് മ​ഹ​ല്ലു​ക​ളി​ൽ ന​ട​ക്കു​ന്ന​തെ​ന്നു​മു​ള്ള ഉ​മ​ർ ഫൈ​സി​യു​ടെ പ്ര​സ്താ​വ​ന അ​ത്യ​ന്തം പ്ര​കോ​പ​ന​പ​ര​മാ​യാ​ണ് ലീ​ഗ് കാ​ണു​ന്ന​ത്.

പ്ര​സം​ഗ​ത്തി​ൽ ലീ​ഗി​ന് താ​ക്കീ​തും ന​ൽ​കി​യ​തും ലീ​ഗ​ണി​ക​ളി​ൽ അ​മ​ർ​ഷ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഉ​മ​ർ ഫൈ​സി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി​യ​തും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. സാ​ദി​ഖ​ലി ത​ങ്ങ​ൾ ചെ​യ​ർ​മാ​നും അ​ബ്ദു​ൽ ഹ​ക്കീം ഫൈ​സി ആ​ദൃ​ശ്ശേ​രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കോ​ഓ​ഡി​നേ​ഷ​ൻ ഓ​ഫ് ഇ​സ്‍ലാ​മി​ക് കോ​ള​ജ​സ് (സി.​ഐ.​സി) വി​ഷ​യ​ത്തി​ൽ സ​മ​സ്ത​യി​ലെ ഭി​ന്ന​ത പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​മ​ർ ഫൈ​സി​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന.

ഉ​മ​ർ ഫൈ​സി​ക്കെ​തി​രെ സ​മ​സ്ത ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ബ​ന്ധം വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സ​മ​സ്ത-​ലീ​ഗ് ബ​ന്ധം ത​ക​ർ​ക്കു​ക​യെ​ന്ന സി.​പി.​എ​മ്മി​ന്റെ ആ​ഗ്ര​ഹ​ത്തി​ന് വ​ള​മേ​കു​ന്ന​താ​യി​ ഉ​മ​ർ ഫൈ​സി​യു​ടെ പ്ര​സം​ഗ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​ന്നാ​നി​യി​ൽ എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി​ക്കെ​തി​രെ സ​മ​സ്ത​യി​ലെ ഒ​രു വി​ഭാ​ഗം ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ പൊ​ളി​ഞ്ഞി​രു​ന്നു. അ​തി​നു​ശേ​ഷം കു​റ​ച്ചു​കാ​ലം ലീ​ഗ്-​സ​മ​സ്ത ബ​ന്ധ​ത്തി​ൽ നി​ല​ച്ചി​രു​ന്ന അ​പ​ശ​ബ്ദ​ങ്ങ​ളാ​ണ് വീ​ണ്ടും ത​ല​പൊ​ക്കി​യി​രി​ക്കു​ന്ന​ത്.

സമസ്തക്ക് ബന്ധമില്ലെന്ന് മാത്രം പറഞ്ഞാൽ പോരാ -കുഞ്ഞാലിക്കുട്ടി

മ​ല​പ്പു​റം: പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കെ​തി​രെ സ​മ​സ്ത ജോ​യി​ന്റ് സെ​ക്ര​ട്ട​റി ഉ​മ​ർ ഫൈ​സി മു​ക്കം ന​ട​ത്തി​യ പ​രാ​മ​ർ​ശ​വു​മാ​യി സ​മ​സ്ത​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ മാ​ത്രം പോ​രെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ‘ക​ട​ന്ന വ​ർ​ത്ത​മാ​ന​ങ്ങ​ൾ പ​റ​ഞ്ഞി​ട്ട് അ​വ​സാ​നം ബ​ന്ധ​മി​ല്ലെ’​ന്ന് പ​റ​ഞ്ഞാ​ൽ മാ​ത്രം പോ​രാ.

കാ​ര്യ​ങ്ങ​ൾ സ​മ​സ്ത നേ​തൃ​ത്വ​വു​മാ​യി സം​സാ​രി​ക്ക​ണം. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ഗൗ​ര​വ​ത​ര​മാ​ണ്. ഇ​തി​ലൊ​ക്കെ സ​മ​സ്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നേ ഇ​പ്പോ​ൾ പ​റ​യു​ന്നു​ള്ളൂ. സ​മ​സ്ത​യും ലീ​ഗും ത​മ്മി​ലു​ള്ള ബ​ന്ധം നോ​ക്കി​യാ​ൽ ഇ​തൊ​ന്നും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ല. മു​ൻ​കാ​ല​ങ്ങ​ളി​ൽ സം​ഭ​വി​ച്ചി​ട്ടു​മി​ല്ല. ഇ​ത് ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - Coordination Committee General Meeting about Sadikhali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.