കൊറോണ: ബ്രത്ത് അനലൈസര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: മദ്യപിച്ച്​ വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പൊലീസുകാർ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന താൽക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നു പേരില്‍ സ്ഥീരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ച്​ നിര്‍ദ്ദേശം നൽകി.

മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാല്‍ അത്തരം ആളുകളെ വൈദ്യ പരിശോധനക്ക്​ വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags:    
News Summary - corona: police temporary stops breath analyser check to identify alcohol content -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.