അഴിമതി ആരോപണം: കെ.എസ്.ആർ.ടി.സിയിൽ സ്ഥലംമാറ്റം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ വൻ തട്ടിപ്പ് നടക്കുന്നുവെന്ന എം.ഡി ബിജു പ്രഭാകറിൻെറ വെളിപ്പെടുത്തലിന് പിന്നാലെ നടപടി. കെ.എസ്.ആർ.ടി.സിയിൽ അഴിമതി ആരോപണം നേരിടുന്ന കെ.എം ശ്രീകുമാറിനെ സ്ഥലംമാറ്റി.

എറണാകുളം സോൺ അഡ്മിനിസ്ട്രേഷൻ ഓഫിസറായാണ് മാറ്റം. ശ്രീകുമാറിനെതിരെ 100 കോടിയുടെ അഴിമതി ആരോപണമാണ് ഉയർന്നത്. ശ്രീകുമാറിനെതിരെ കാരണംകാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2012-2015 കാലയളവിലെ 100 കോടി കാണാനില്ലെന്നും കൃത്യവിലോപത്തിന് എക്സിക്യുട്ടീവ് ഡയറക്ടർമാരായ ശ്രീകുമാർ, ഷറഫുദ്ദീൻ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് കെ.എസ്.ആർ.ടി.സി എം.ഡി പറഞ്ഞിരുന്നത്.

Tags:    
News Summary - Corruption allegations: Relocation in KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.