കണ്ണൂര്‍: എൻ.ഡി.എയുമായി സഹകരിക്കാൻ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിെൻറ മൊഴി ൈക്രംബ്രാഞ്ച് രേഖപ്പെടുത്തി. ഇത് രണ്ടാം തവണയാണ് അന്വേഷണസംഘം പ്രസീതയുടെ മൊഴിയെടുക്കുന്നത്. നേരത്തെ പ്രസീതയടക്കം ജെ.ആർ.പിയിലെ മൂന്നു പേരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. മൂവരും അന്ന് സുരേന്ദ്രൻ ജാനുവിന് പണം നൽകിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതേ തുടർന്ന് കൂടുതൽ തെളിവ് ശേഖരിക്കാനാണ് രണ്ടാമതും മൊഴിയെടുക്കുന്നത്.
വ്യാഴാഴ്ച വയനാട് ക്രൈം ബ്രാഞ്ച് സംഘം കണ്ണൂര്‍ പൊലീസ് സെൻററില്‍ െവച്ചാണ് മൊഴിയെടുത്തത്. പ്രസീതയില്‍നിന്ന് ഫോൺകാൾ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം. അതേസമയം, കേസില്‍ സി.കെ. ജാനുവിെൻറയോ സുരേന്ദ്രെൻറയോ മൊഴി ഇതുവരെ എടുത്തിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം ഇവരെ ചോദ്യം ചെയ്യാനാണ് സാധ്യത. സി.കെ. ജാനുവിനെ എന്‍.ഡി.എയിലേക്ക് എത്തിക്കാന്‍ കെ. സുരേന്ദ്രന്‍ കോഴ നല്‍കിയതായാണ് പ്രസീത അഴീക്കോടിെൻറ ആരോപണം. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ െവച്ച് 10 ലക്ഷവും മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനടക്കമുള്ള നേതാക്കളുമായുള്ള ഫോൺ ശബ്ദരേഖ പ്രസീത േനരത്തെ പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.