chandy oommen, amina beevi, cot naseer

ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം നൽകിയത് പശ്ചാത്താപം കൊണ്ടെന്ന് സി.ഒ.ടി നസീറിന്‍റെ മാതാവ്

തലശ്ശേരി: ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ സംഭവത്തിലുള്ള പശ്ചാത്താപം കൂടിയാണ് ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം നൽകിയതിന് പിന്നിലെന്ന് സി.ഒ.ടി നസീറിന്‍റെ മാതാവ് ആമിന ബീവി. നസീറിനോടുള്ള സ്നേഹം കൊണ്ടാണ് ചാണ്ടി ഉമ്മന് പണം നൽകിയതെന്നും ആമിന ബീവി വ്യക്തമാക്കി.

കല്ലേറുണ്ടായ സംഭവം വിശദീകരിക്കാൻ ഉമ്മൻചാണ്ടിയുടെ അടുത്തു പോയപ്പോൾ നല്ല രീതിയിലാണ് അദ്ദേഹം പെരുമാറിയത്. ചാണ്ടി ഉമ്മൻ നല്ല നിലയിൽ വിജയിക്കട്ടേ എന്നും ആമിന ബീവി ആശംസിച്ചു.

മകൻ തെറ്റ് ചെയ്തില്ലെന്ന് വിശ്വാസമുണ്ട്. ആരെയും ഉപദ്രവിക്കരുതെന്നാണ് പഠിപ്പിച്ചിട്ടുള്ളത്. ചെയ്യാത്ത തെറ്റിനാണ് നസീർ ശിക്ഷക്കപ്പെടുന്നതെന്നും ആമിന ബീവി പറഞ്ഞു.

Tags:    
News Summary - COT Naseer's mother says she regretted giving the money to Chandy Oommen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.