തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിെൻറ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മുതല്‍. രാവിലെ എട്ടിന് തപാല്‍ വോട്ടുകളും എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. പത്തുമണിയോടെ ആദ്യ ഫലസൂചന ലഭിക്കുമെന്നാണു പ്രതീക്ഷ. കോവിഡിെൻറ പശ്ചാത്തലത്തില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണു വോട്ടെണ്ണലിെൻറ നടപടിക്രമങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്
കോവിഡിെൻറ പശ്ചാത്തലത്തില്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും അണുവിമുക്തമാക്കി.വോട്ടെണ്ണല്‍ ജോലികള്‍ക്കു നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരേയും സ്ഥാനാര്‍ഥികളുടെ കൗണ്ടിങ് ഏജന്റുമാരായി നിയോഗിച്ചിരിക്കുന്നവരേയും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ടു ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ ഉണ്ടെങ്കില്‍ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കൂ.
രാവിലെ ആറിന് സ്ട്രോങ് റൂമുകള്‍ തുറക്കും. വോട്ടെണ്ണലിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ചിരിക്കുന്ന നിരീക്ഷകെൻറ സാന്നിധ്യത്തില്‍ അതതു വരണാധികാരികളാണു സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നത്. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ടേബിളുകളിലേക്കു മാറ്റും. ബൂത്ത് നമ്പര്‍ ക്രമത്തിലാണു യന്ത്രങ്ങള്‍ ടേബിളുകളില്‍ സജ്ജീകരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൂന്നു ഹാളുകളിലായാണു വോട്ടെണ്ണല്‍ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.