തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ ക േസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. അന്വേഷണത്തോട് സഹകരിക്കുക, കേരളം വിട്ട് പു റത്തുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ കർശന നിർദേശങ്ങളോടെയാണ് തിരുവന ന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ. അനീസ ജാമ്യം അനുവദിച്ചത്. പൊലീസ് ചു മത്തിയ മനഃപൂർവമായ നരഹത്യയെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304ാം വകുപ്പ് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് ശ്രീറാമിന് ജാമ്യം ലഭിക്കാൻ കാരണമായത്. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചെന്നും കോടതി വിലയിരുത്തി.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് മ്യൂസിയത്തിന് സമീപം സർവേ ഡയറക്ടറും െഎ.എ.എസുകാരനുമായ ശ്രീറാം വെങ്കിട്ടരാമൻ അതിവേഗത്തിൽ ഒാടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിെൻറ യൂനിറ്റ് ചീഫായ കെ.എം. ബഷീർ (35) കൊല്ലപ്പെട്ടത്. ശ്രീറാം മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികളുടെയും സഹയാത്രികയുടെയെല്ലാം മൊഴിയുണ്ടായിരുന്നിട്ടും പൊലീസ് കൃത്യസമയത്ത് രക്തപരിശോധന നടത്തിയിരുന്നില്ല. ശ്രീറാമിന് തുണയായതും ഇൗ വീഴ്ചതന്നെ. പൊലീസ് ചുമത്തിയ 304 എന്ന പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് നിലനിൽക്കണമെങ്കിൽ വാഹനം ഓടിക്കുന്ന സമയത്ത് പ്രതി മദ്യപിച്ചെന്ന കാര്യം സ്ഥാപിക്കേണ്ടതുണ്ട്. അതിനുവേണ്ട മെഡിക്കൽ രേഖകെളാന്നും എഫ്.ഐ.ആറിൽ ഇല്ലെന്ന് പ്രതിഭാഗം വാദിച്ചു.
എന്നാൽ, ഐ.എ.എസ് പദവിപോലെ ഉന്നതസ്ഥാനം വഹിക്കുന്ന ഒരാൾക്ക് നിയമം ലംഘിക്കാൻ ഒരു അവകാശവും ഇല്ലെന്നും മാധ്യമപ്രവർത്തകൻ മരിച്ചത് കൊണ്ടുമാത്രമല്ല കേസിെൻറ തീവ്രത വർധിക്കുന്നതെന്നും പ്രോസിക്യൂഷൻ മറുപടി നൽകി. ശ്രീറാം മദ്യപിച്ചിരുന്നതിന് ദൃക്സാക്ഷി മൊഴികളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ശ്രീറാമിെൻറ ശരീരത്തിൽ 30 ശതമാനത്തിൽ താഴെ മാത്രമേ മദ്യത്തിെൻറ അംശമുള്ളൂ എന്നായിരുന്നു പ്രതിഭാഗത്തിെൻറ പ്രതിരോധം. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദേശം നൽകി. ഉച്ചക്ക് രണ്ടരക്കുശേഷം കേസ് ഡയറി കോടതിയിൽ ഹാജരാക്കി. രണ്ടു മണിക്കൂർ നീണ്ട പരിശോധനക്കുശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. തെളിവെടുപ്പിനായി കസ്റ്റഡിയിൽ വേണമെന്ന പൊലീസിെൻറ അപേക്ഷയും കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.