കൊല്ലം: കോടതിയിലെ തീെവപ്പ് കേസിൽ ഡി.എച്ച്.ആർ.എം പ്രവർത്തകരെ വെറുതെ വിട്ടു. കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തീവെച്ച് തകർക്കാൻ ശ്രമിച്ചെന്ന കേസിലാണ് നാലാം പ്രതി പള്ളിമൺ മുട്ടയ്ക്കാവ് വെളിച്ചിക്കാല ചരുവിള പുത്തൻ വീട്ടിൽ സുധി (37), ഏഴാം പ്രതി ചെറുന്നിയൂർ മുടിയക്കോട് ചരുവിള വീട്ടിൽ പ്രഫുല്ല കുമാർ (തങ്കുട്ടൻ), പത്താം പ്രതി അയിരൂർ ഇലകമൺ മാരുങ്കുഴി എസ്.എസ് സദനത്തിൽ സുനിൽ (35) എന്നിവരെ കൊല്ലം സബ് കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് വെറുതെ വിട്ടത്.
കുറ്റപത്രത്തിൽ ആരോപിച്ച കാര്യങ്ങളൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിെല്ലന്നു കോടതി വ്യക്തമാക്കി. പത്തു പ്രതികളിൽ മൂന്നുപേരുടെ വിചാരണയാണ് പൂർത്തിയായത്. ഒളിവിലായിരുന്ന ശേഷിച്ച ഏഴു പ്രതികളിൽ മൂന്നാം പ്രതി തിങ്കളാഴ്ച കീഴടങ്ങി. ഇയാളുടെ വിചാരണ ഉടൻ തുടങ്ങും. വെറുതെ വിട്ട പ്രഫുല്ല കുമാർ, സുനിൽ എന്നിവർ ജാമ്യത്തിലും സുധി ജുഡീഷ്യൽ കസ്റ്റഡിയിലുമായിരുന്നു. 2009 സെപ്റ്റംബർ 24ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
മൂന്നു ബൈക്കിൽ എത്തിയ സംഘം പെട്രോളും സാരിയും റബർ പന്തും ഉപയോഗിച്ച് കോടതിക്കുള്ളിൽ തീ കൊളുത്തിയെന്നും െബഞ്ച് ക്ലർക്കിെൻറ മേശപ്പുറത്തിരുന്ന ഫയലുകളും മറ്റും കത്തി നശിച്ചെന്നുമായിരുന്നു കേസ്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി. ബസന്ത് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.