ബി.ജെ.പി വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന ഫാക്ടറിയെന്ന് സന്ദീപ് വാര്യർ

പാലക്കാട്: ബി.ജെ.പി വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് മുൻ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ നടത്തിയ വാർത്തസമ്മേളനത്തിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം. സ്വന്തമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലാതെ താൻ ബി.ജെ.പിയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു. സ്നേഹത്തിന്റെ കടയിൽ താൻ അംഗത്വം എടുക്കുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

14 ജില്ലകളിൽ താൻ ബി.ജെ.പിക്ക് വേണ്ടി ​പ്രസംഗിച്ചിട്ടുണ്ട്. ചാനൽ ചർച്ചകളിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ ഭാഷയുടെ സാധ്യതക​ളെല്ലാം താൻ ഉപയോഗിച്ചിട്ടുണ്ട്. താൻ കോൺഗ്രസിൽ എത്താൻ കാരണം കെ.സുരേന്ദ്രനും കൂട്ടാളികളുമാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കാരണമാണ് താൻ പാർട്ടിവിട്ടത്. കൊടകര കുഴൽപ്പണ കേസും കരുവന്നൂർ ബാങ്ക് തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബലിദാനികളെ ഉപയോഗിച്ച് മുതലെടുപ്പ് നടത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും സന്ദീപ് വാര്യർ ആരോപിച്ചു. പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ 17 പ്രതികൾക്ക് ജാമ്യം ലഭിച്ചത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ഒറ്റുകാരന്റെ റോൾ ചേരുന്നത് ബി.ജെ.പിയിൽ ഉള്ളവർക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസിൽ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ, കോൺഗ്രസ് നേതാക്കൾ സന്ദീപിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു.

Tags:    
News Summary - Sandeep Warrier says that BJP is a factory that produces only hatred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.