ആലുവ: മനോരോഗിയെന്ന് വരുത്തി തടവിലാക്കി ക്രൂര മർദനത്തിനിരയാക്കിയ പ്രവാസിയെ കോടതി മോചിപ്പിച്ചു. ഈ മാസം എട്ടുമുതൽ ആലുവ കുട്ടമശ്ശേരിയിൽനിന്ന് കാണാതായ സുശീലൻ (48) എന്ന സുലൈമാനെയാണ് തൊടുപുഴ പൈങ്കുളത്തെ എസ്.എച്ച് മാനസിക രോഗാശുപത്രിയിൽനിന്ന് മോചിപ്പിച്ചത്.
ചങ്ങലകളിൽ ബന്ധിതനാക്കി വായിൽ പ്ലാസ്റ്റർ പതിച്ചും തുകൽ െബൽറ്റുകൾകൊണ്ട് പൊതിരെ തല്ലിയും 11 ദിവസത്തെ ക്രൂര പീഡനങ്ങൾക്കൊടുവിലാണ് ബുധനാഴ്ച വൈകീട്ടോടെ ആലുവ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മോചിപ്പിച്ചത്. സുലൈമാനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച കേസിൽ സുലൈമാെൻറ ഭാര്യ, ഭാര്യാസഹോദരൻ, സഹോദരീപുത്രൻ എന്നിവർക്കെതിരെ കേസെടുക്കാനും പൈങ്കുളം ആശുപത്രിയിലെ ദുരൂഹ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം നടത്താനും കോടതി പൊലീസിന് നിർദേശം നൽകി. സുലൈമാെൻറ സുഹൃത്തായ സിയാദ് ചാലക്കൽ നൽകിയ പരാതിയിലാണ് കോടതി ഇടപെട്ട് മോചനം സാധ്യമാക്കിയത്.
നേരേത്തതന്നെ അനധികൃത തടങ്കൽ മർദനങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജിച്ച പൈങ്കുളം എസ്.എച്ച് ആശുപത്രിക്കെതിരെ ഉന്നതതലത്തിെല അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ സംഭവത്തിലും കോടതി ഇടപെട്ടത്.
സുലൈമാൻ അഞ്ചുവർഷം മുമ്പാണ് സൗദിയിൽ ഇസ്ലാം മതം സ്വീകരിച്ചത്. ഇതിന് മൗനാനുവാദം നൽകിയ കുടുംബം മാർച്ച് മൂന്നിന് നാട്ടിലെത്തിയതോടെ സുലൈമാനെതിരെ തിരിയുകയായിരുന്നു. തുടർന്ന് വ്യാജപരാതികൾ പൊലീസ് നിരന്തരം നൽകിയിരുന്നെങ്കിലും സുലൈമാൻ നിലപാടിൽ ഉറച്ചുനിന്നതോടെ എല്ലാ വ്യാജപ്രചാരണങ്ങളും പൊളിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.