ജോസ് കെ. മാണിക്ക് തിരിച്ചടി; അധ്യക്ഷ സ്ഥാനത്തിനുള്ള വിലക്ക് തുടരും

ഇടുക്കി: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനത്ത് ജോസ് കെ. മാണി തുടരുന്നത് തടഞ്ഞ നടപടി ഇടുക്കി മുൻസിഫ് കോടതി ശരി​െവച്ചു. സ്​റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി സ്​റ്റേ ചെയ്തത് തൊടുപുഴ ജില്ല കോടതിയാണ്.

ഭരണഘടന പ്രകാരമല്ല യോഗം ചേർന്നതെന്നും വ്യാജരേഖ ചമച്ചെന്നും മറ്റും ആരോപിച്ച്​ ജോസഫ് വിഭാഗമാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, കോടതി തീരുമാനം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് പിന്നീട് ജോസ് കെ. മാണി വിഭാഗം കോടതിയെ സമീപിച്ചു. ഇതോടെ വാദം കേൾക്കുന്നതിൽനിന്ന്​ തൊടുപുഴ കോടതി ഒഴിവായി.

​േകസ്​ പരിഗണിച്ച ഇടുക്കി മുൻസിഫ് കോടതിയാണ്​ സ്​റ്റേ നടപടി ശരിവെച്ചത്​​. കോടതിയുടെ ഉത്തരവ് ജോസ് കെ. മാണിക്ക് തിരിച്ചടിയാണ്​. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍സ്ഥാനവും പാർട്ടി സ്ഥാനമാനങ്ങളും സംബന്ധിച്ച തര്‍ക്കം ഇനി മേല്‍കോടതികളിലേക്ക് നീങ്ങും.

പാര്‍ട്ടി ഭരണഘടനയെ വെല്ലുവിളിച്ചവര്‍ക്കേറ്റ തിരിച്ചടിയാണിതെന്ന് ജോസഫ് വിഭാഗം ഇടുക്കി ജില്ല പ്രസിഡൻറ്​ പ്രഫ. എം.ജെ.​ ജേക്കബ്​ പ്രതികരിച്ചു.

Tags:    
News Summary - court stay order to chairman post of jose k mani -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.