തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ട രാമൻ, സുഹൃത്ത് വഫ ഫിറോസ് എന്നിവരോട് ഹാജരാകാൻ കോടതിയുടെ നോട്ടീസ്. ഈമാസം 24ന് നേരിട്ട് ഹാജരാകാനാണ് തിരുവനന്ത പുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകിയത്. രണ്ട് പേർക്കുമെതിരെ കഴിഞ്ഞയാഴ്ച അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.
മദ്യലഹരിയിലായിരുന്ന ശ്രീറാം അമിത വേഗത്തിൽ കാറോടിച്ച് കയറ്റി മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് പറയുന്നത്. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് പുലർച്ചെ മ്യൂസിയത്തിന് സമീപം പബ്ലിക്ഒാഫിസിന് മുന്നിൽ െവച്ചാണ് കാറിടിച്ച് ബഷീർ കൊല്ലപ്പെട്ടത്.
തുടർന്ന് അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. സസ്‌പെൻഷൻ പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.