ജോ​യി​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്താ​ൻ തോ​ട്ടി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം നീ​ക്കു​ന്നു 

ഹൈ​കോ​ട​തിയിലും പരസ്പരം പഴിചാരി; മാലിന്യനീക്കം കാര്യക്ഷമമാക്കണം, ആവർത്തിക്കരുതെന്ന് നിർദേശം

കൊച്ചി: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം സംബന്ധിച്ച് പുറത്തെന്നപോലെ കോടതിയിലും പരസ്പരം പഴിചാരുന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാറും കോർപറേഷനും റെയിൽവേയും. പ്ലാസ്റ്റിക്കും വസ്ത്രങ്ങളുമടക്കം ഒഴുകിയെത്തുന്നുണ്ടെന്നായിരുന്നു റെയിൽവേയുടെ കുറ്റപ്പെടുത്തൽ.

എന്നാൽ, റെയിൽവേയുടെ മേഖലയിൽ തോട്ടിലെ മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് മേയ് 17നും ജൂൺ 19നും കത്ത് നൽകിയിരുന്നുവെന്ന് കോർപറേഷൻ അറിയിച്ചു. ഇക്കാര്യത്തിൽ റെയിൽവേയെയും പങ്കെടുപ്പിച്ച് ഏപ്രിൽ ഒന്നിന് യോഗം വിളിച്ചിരുന്നുവെന്ന് സർക്കാറും പറഞ്ഞു. വേളി റെയിൽവേ സ്റ്റേഷനിലും മാലിന്യം ഉണ്ടെന്നും അറിയിച്ചു.

എന്നാൽ, റെയിൽവേയുടെ മേഖലയിലേക്ക് പ്ലാസ്റ്റിക് ഒഴുകി എത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. റെയിൽവേ മേഖലയിൽ തോട് ഭൂമിക്കടിയിലൂടെയാണ്. തിരുവനന്തപുരത്ത് സംഭവിച്ചത് മറ്റ് റെയിൽവേ സ്റ്റേഷനുകളിൽ സംഭവിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. തോട്ടിലെ മാലിന്യത്തിന്റെ വിഡിയോ ദൃശ്യങ്ങളും പരിശോധിച്ചു.

തോട്ടിൽ കാണാതായ ജോയിയെ തേടിയിറങ്ങിയ സ്കൂബ ഡൈവർമാർക്ക് ചീഞ്ഞളിഞ്ഞ് കറുത്തിരുണ്ട വെള്ളത്തിലേക്കാണ് എടുത്തുചാടേണ്ടി വന്നത്. തോട്ടിൽ അത്രയേറെ മാലിന്യമാണ് അടിഞ്ഞു കൂടിയത്. ഇനി എല്ലായിടത്തും മാലിന്യനീക്കം കാര്യക്ഷമമാക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കോടതി പറഞ്ഞു.

Tags:    
News Summary - Court to make waste removal efficient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.