കോടതി വിധി മാനിക്കുന്നു -പ്രിയ വർഗീസ്

കണ്ണൂർ: കണ്ണൂർ സർവകലാശാല അസോ. പ്രഫസറാകാൻ മതിയായ യോഗ്യതയില്ലെന്ന ഹൈകോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

പ്രിയയുടെ നിയമനം യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ല എന്ന് ചൂണ്ടിക്കാട്ടിയ ഹൈകോടതി നിയമനം പുനഃപരിശോധിക്കണമെന്നും ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. പ്രിയയുടെ സേവന കാലവും പ്രവൃത്തി പരിചയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടർച്ചയായ രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കേസിൽ ഹൈകോടതി വിധി പുറപ്പെടുവിച്ചത്.

പ്രിയ വർഗീസിന് അസോ. പ്രഫസറാകാൻ മതിയായ യോഗ്യത​യില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്നും ഉത്തരവിട്ടിരുന്നു.

എൻ.എസ്.എസ് കോ-ഓർഡിനേറ്ററായുള്ള കാലയളവ് അധ്യാപനമായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്റ്റുഡന്റ് സർവീസ് ഡയറക്ടറായ കാലയളവും അധ്യാപന പരിചയമല്ല. ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. ഡയറക്ടർ പദവി അ​ധ്യാപന പദവിയല്ല. അസി. പ്രഫസർ തസ്തികയിൽ ആവശ്യമായ കാലം പ്രിയ പ്രവർത്തിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി. 

Tags:    
News Summary - Court's verdict respected -Priya Varghese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.