കോവിഡ് രോഗിയുമായി പോയ '108' ആംബുലൻസി​െൻറ കാറ്റഴിച്ചുവിട്ടു

നടുവിൽ: കോവിഡ് രോഗികളുമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് തടഞ്ഞുനിർത്തി ടയറി​െൻറ കാറ്റഴിച്ചുവിട്ടു.ശനിയാഴ്ച രാത്രി എ​േട്ടാടെ ആലക്കോട് കൊട്ടയാട് കവലക്കായിരുന്നു സംഭവം. ഓവർടേക്ക് ചെയ്ത്​ ബൈക്ക് യാത്രക്കാരനെ തട്ടി എന്നാരോപിച്ചായിരുന്നു അക്രമം.

ആംബുലൻസി​െൻറ ഡോർ ഉൾപ്പെടെ തുറന്ന് പരിശോധിക്കുകയും ചെയ്തു. രയരോം സ്വദേശിയായ സനീഷ് എന്ന ആളാണ് അക്രമം നടത്തിയതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും ആലക്കോട് പൊലീസ് പറഞ്ഞു. ആംബുലൻസ് നിർത്തി, തെന്നിവീണ ബൈക്ക് യാത്രക്കാരനോട് വിവരങ്ങൾ അന്വേഷിച്ച്​ യാത്ര തുടരാൻ പോകുന്നതിനിടയിലാണത്രേ സമീപത്തുണ്ടായിരുന്ന സനീഷ് ഓടിയെത്തി തടഞ്ഞുനിർത്തി അക്രമം നടത്തിയത്. ഡ്രൈവർ ആശുപത്രിയിൽനിന്ന്​ തിരിച്ചെത്തി മൊഴി രേഖപ്പെടുത്തിയശേഷം അക്രമം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.