തിരുവനന്തപുരം: അബൂദബിയിൽനിന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് വിമാനമിറങ്ങിയവരെ ‘ഹൈ റിസ്ക്’ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഇവർ കോവിഡ് പരിശോധനകളില്ലാതെയാണ് എത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 ൽ പത്തുപേർ വിദേശത്ത് കോവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്നെന്നും ഒരാൾക്ക് രോഗലക്ഷണമുണ്ടെന്നുമുള്ള കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് കൈക്കുഞ്ഞുങ്ങളടക്കം 182 പേരെയും കർശന നിരീക്ഷണത്തിൽ വെക്കാൻ തീരുമാനിച്ചത്.
11 പേരും വിവിധ ആശുപത്രികളിൽ ഐെസാലേഷനിലാണ്. തിരുവനന്തപുരത്ത് രണ്ടും കൊല്ലം, ആലപ്പുഴ ജില്ലകളിൽ നാലുപേർ വീതവും പത്തനംതിട്ടയിൽ ഒരാളെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 129 പുരുഷന്മാരും 37 സ്ത്രീകളും 11 കുട്ടികളും അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. നല്ലൊരു വിഭാഗത്തിനും കൈയുറകൾ ഉണ്ടായിരുന്നില്ല. 12 പേർ ഗർഭിണികളാണ്.
121 പേരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും 50 പേരെ വീടുകളിലേക്കും ശനിയാഴ്ച രാത്രിയോടെ തന്നെ വിട്ടു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങാനോ മറ്റുള്ളവരുമായി നേരിട്ട് സമ്പർക്കം പുലർത്താനോ പാടില്ലെന്ന് ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.