നടൻ സുരാജും ഡി.കെ. മുരളി എം.എൽ.എയും ക്വാറൻറീനിൽ

തിരുവനന്തപുരം: കോവിഡ്​ മുൻകരുതലി​​െൻറ ഭാഗമായി എം.എൽ.എ ഡി.കെ. മുരളിയും നടൻ സുരാജ്​ വെഞ്ഞാറമൂടു​ം ക്വാറൻറീനിൽ. വെഞ്ഞാറമൂട് സി.ഐ കസ്​റ്റഡിയിലെടുത്ത അബ്​കാരി കേസിലെ റിമാൻഡ്​ പ്രതിക്ക്​ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഈ സി.ഐക്കൊപ്പം എം.എൽ.എയും സുരാജും വേദി പങ്കിടുകയും ചെയ്​തിരുന്നു. ഇതേതുടർന്നാണ്​ ഇരുവർക്കും ക്വാറൻറീനിൽ കഴിയാൻ നിർദേശം നൽകിയത്​. 

റിമാൻഡ്​ പ്രതിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ​ഇയാളുമായി അടുത്തിടപഴകിയ വെഞ്ഞാറമൂട്​ സ്‌റ്റേഷനിലെ സി.ഐ ഉൾപ്പെ​ടെയുള്ള പൊലീസുകാരെയും ജയിൽ ജീവനക്കാരെയും കഴിഞ്ഞദിവസം നിരീക്ഷണത്തിലാക്കിയിരുന്നു. അഞ്ചുമണിക്കൂറോളം ഇയാൾ സ്​റ്റേഷനിൽ ചെലവഴിച്ചതായാണ്​ വിവരം. 

റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലില്‍ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്​ഥിരീകരിച്ചത്​. ഇയാൾക്ക്​ രോഗബാധയുണ്ടായതെങ്ങനെ എന്ന്​ വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ഇയാളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. 
 

Tags:    
News Summary - Covid 19 Actor Suraj venjaramoodu and D.K Murali MLA In Quarantine -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.