നെടുമ്പാശ്ശേരി: കോവിഡ്-19 ഭീഷണിയെത്തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ വിമാന കമ്പനികൾ പലതും താൽക്കാലികമായി സർവിസുകൾ കുറക്കാനൊരുങ്ങുന്നു. എയർ ഇന്ത്യയും മറ്റും കൂടുതൽ ചെറിയ വിമാനങ്ങൾ ഉപയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്. പല കമ്പനികളും മുൻകൂർ വിവരം നൽകാതെ സാങ്കേതികപ്രശ്നം ചൂണ്ടിക്കാട്ടി സർവിസ് റദ്ദാക്കുന്നുണ്ട്.
വിനോദസഞ്ചാരയാത്ര നടത്തുന്ന ഏജൻസികൾ നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റുകൾ ഇപ്പോൾ റദ്ദാക്കുന്നുണ്ട്. നെടുമ്പാശ്ശേരിയിലെ പല പ്രമുഖ ഹോട്ടലുകളിലും 50 ശതമാനം വരെയാണ് മുറിയുടെ ബുക്കിങ് കുറഞ്ഞിരിക്കുന്നത്.
സാധാരണ സ്കൂൾ അവധിയാകുന്നതോടെ ഏപ്രിൽ-മേയ് മാസത്തിൽ കേരളത്തിൽനിന്ന് വിനോദയാത്രക്ക് നിരവധി പേർ പോകാറുണ്ട്. ഇതിന് വിമാന കമ്പനികൾ കുടുംബമായി ടിക്കറ്റെടുക്കുന്നവർക്ക് നിരക്ക് കുറഞ്ഞ പാക്കേജുകളും തയാറാക്കാറുണ്ട്. എന്നാൽ, ഇക്കുറി ഇത്തരം യാത്രകൾക്ക് കാര്യമായി അന്വേഷണമില്ലെന്ന് വിമാനകമ്പനികൾ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.