കോഴിക്കോട്: കോവിഡ്19 ൈവറസ് ബാധയെ പ്രതിരോധിക്കാൻ കനത്ത ജാഗ്രതാ നടപടികളുമായി മുേമ്പാട്ടുപോകുന്ന കേര ളം, സംസ്ഥാനത്തെ ബീവറേജസ് ഔട്ലെറ്റുകൾ താൽകാലികമായി അടച്ചിടണമെന്ന ആവശ്യം ശക്തമാവുന്നു. കേരളത്തിൽ ഏറ്റവുമധ ികം പേർ ഒത്തുകൂടുന്ന ഇടങ്ങളിലൊന്നാണ് മദ്യവിൽപന കേന്ദ്രങ്ങൾ.
കോളജുകളും സ്കൂളുകളും അംഗൻവാടികളുമടക്കം അടച്ചിടാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ ബീവറേജസ് ഔട്ലെറ്റുകളെ ഈ നിയന്ത്രണത്തിെൻറ പരിധിയിൽനിന്നൊഴിവാക്കിയത് കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ആരാധനകൾക്കും ഉത്സവങ്ങൾക്കും വിവാഹ ചടങ്ങുകൾക്കുമടക്കം നിയന്ത്രണം വരുത്തിയപ്പോഴാണ് നൂറുകണക്കിനാളുകൾ ഒന്നിച്ചുകൂടുന്ന മദ്യവിൽപന ശാലകളുടെ പ്രവർത്തനത്തിന് ഒരുവിധ നിയന്ത്രണങ്ങളുമൊരുക്കാൻ സർക്കാർ തയാറാവാത്തത്.
ഒരു മുൻകരുതലുമില്ലാതെയാണ് കോവിഡ്19 ഭീതി നിലനിൽക്കുന്ന പ്രേദശങ്ങളിലടക്കം ഒരുപാടുപേർ ദൈർഘ്യമേറിയ ക്യൂവിൽ ഏെറസമയം ഒന്നിച്ചുനിൽക്കുന്നത്. സിനിമാശാലകൾ അടച്ചിടാൻ നിർദേശം നൽകിയതുപോലെ, ഭീതി ഒഴിയുന്നതുവരെ മദ്യവിൽപനശാലകളുടെ പ്രവർത്തനവും താൽകാലികമായി നിർത്തിവെക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.