തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി. കൊല ്ലത്ത് ആറുപേർക്കും തിരുവനന്തപുരം, കാസർകോട് രണ്ടുപേർക്ക് വീതവുമാണ് പോസിറ്റീവായത്. െകാല്ലത്തുള്ള അഞ് ചുപേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഒരാൾ ആന്ധ്രാപ്രദേശിൽനിന്നും എത്തിയതാണ്. തിരുവനന്തപു രത്തെ ഒരാൾ തമിഴ്നാട്ടിൽനിന്നും വന്നതാണ്. കാസർകോട് രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ, കോഴിക്കോട്, കാസർകോട് മൂന്നുപേർക്ക് വീതവും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് കോവിഡ് നെഗറ്റീവായത്. മൂന്നു ആരോഗ്യ പ്രവർത്തകർക്കും ഒരു മാധ്യമപ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചു. കാസർകോട്ടെ ഒരു ദൃശ്യമാധ്യമ പ്രവർത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്. 495 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 123 പേർ ചികിത്സയിലുണ്ട്.
20,673 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 20172 പേർ വീടുകളിലും 51 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 84 പേരെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 24952 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 23880 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
ആരോഗ്യ പ്രവർത്തകർ, അതിഥി െതാഴിലാളികൾ, സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വ്യക്തികൾ ഇത്തരത്തിൽ മുൻഗണന പട്ടികയിൽ നിന്ന് ശേഖരിച്ച 875 സാമ്പിളുകളിൽ 801 എണ്ണം നെഗറ്റീവായി റിസൾട്ട് വന്നു. കഴിഞ്ഞ ദിവസം പുനപരിശോധനക്ക് അയച്ച ഇടുക്കിയിലെ മൂന്നുപേർ ഉൾപ്പെടെ 25 സാമ്പികളുടെ പരിശോധന ഫലം ഇനിയും വന്നിട്ടില്ല.
കണ്ണൂരിൽ 47 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം 18, കൊല്ലം 15, ഇടുക്കി 14, കാസർേകാട് 13, തിരുവനന്തപുരം രണ്ട്, പത്തനംതിട്ട രണ്ട്, എറണാകുളം ഒന്ന്, പാലക്കാട് ആറ്, മലപ്പുറം ഒന്ന്, കോഴിക്കോട് അഞ്ച് ഇങ്ങനെയാണ് ജില്ലകളിൽ ചികിത്സയിലുള്ളവരുടെ എണ്ണം. തൃശൂർ, ആലപ്പുഴ, വയനാട് ജില്ലകളിൽ ആരും വൈറസ് ബാധിച്ച് ചികിത്സയിലില്ല.
ഹോട്ട്സ്പോട്ടുകളിൽ പുതുതായി രണ്ടു പഞ്ചായത്തുകൾ കൂടി ഉൾപ്പെടുത്തി. ഇടുക്കിയിലെ വണ്ടിപ്പെരിയാർ, കാസർകോട് അജാനൂർ എന്നീ പഞ്ചയാത്തുകളാണ് അവ. സംസ്ഥാനത്ത് 102 ഹോട്ട്സ്പോട്ടുകളാണുള്ളത്. ഇതിൽ കണ്ണൂരിൽ മാത്രം 28 എണ്ണം ഉണ്ട്. ഇടുക്കിയിൽ 15 ഹോട്ട്സ്പോട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.