തിരുവനന്തപുരം: കോവിഡ് 19നെ നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡിെൻറ രണ്ടാം തരംഗമാണ് ലോകത്ത് നടക്കുന്നത്. പലരാജ്യങ്ങളും വീണ്ടും ലോക്ഡൗണിലേക്ക് കടന്നിരിക്കുന്നു. പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ വെല്ലുവിളി തുടരുമെന്നും കെ.കെ. ശൈലജ പറഞ്ഞു.
കോവിഡ് വ്യാപനത്തിെൻറ ഗ്രാഫ് കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ശ്രമിച്ചത്. കേരളത്തിൽ മരണ നിരക്കിെൻറ കാര്യത്തിൽ ഭീതിതമായ അവസ്ഥയിലല്ല. എന്നാൽ നമ്മൾ അശ്രദ്ധ കാണിച്ചാൽ തൊട്ടടുത്ത സംസ്ഥാനത്തിെൻറ അവസ്ഥയിലേക്ക് കേരളവും എത്തിച്ചേരും. കൈവിട്ടുപോയാൽ കേരളം കൊടുക്കേണ്ടി വരുന്നത് വലിയ വിലയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡിെൻറ കാര്യത്തിൽ കേരളത്തിന് മാത്രമായി ചില ഭയങ്ങളുണ്ട്. ഒന്ന് പ്രായമുള്ളവരുടെ എണ്ണമാണ്. ലോകത്തിൽ തന്നെ പ്രായമേറിയവർ കൂടുതലുള്ള ഒരു ഭൂവിഭാഗമാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതൽ മുതിർന്ന പൗരൻമാരുള്ളത് കേരളത്തിലാണ്. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്നതാണ് മറ്റൊന്ന്. ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ പണയം വെച്ചുള്ള പ്രയത്നം കൊണ്ടാണ് നമ്മൾ മരണത്തെ പിടിച്ചു നിർത്തുന്നത്.
ജനങ്ങൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. 72 ശതമാനം മരണവും 60 വയസിനു മുകളിലുള്ളവരാണ്. എന്നാൽ ചെറുപ്പക്കാർ കോവിഡ് ബാധിച്ച് മരിക്കില്ലെന്ന ചിന്ത ചിലർക്കുണ്ട്. അവർ ആരോഗ്യ വകുപ്പിെൻറ മാനദണ്ഡങ്ങളെ അനുസരിക്കാതെ ഇറങ്ങി നടക്കുകയാണ്. മരിച്ചവരിൽ 28 ശതമാനം പേരും ചെറുപ്പക്കാരാണ്. ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ചത് 20നും 40നും മധ്യേ പ്രായമുള്ളവർക്കാണ്. അവർ വഴിയാണ് കോവിഡ് പരക്കുന്നത്. ചെറുപ്പക്കാരുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രായമുള്ളവർക്ക് ചെറുപ്പക്കാരിൽ നിന്ന് കോവിഡ് കിട്ടിയാൽ അപകടകരമാണ് അവസ്ഥയെന്നും മന്ത്രി ഓർമിപ്പിച്ചു.
ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 മുതൽ മെയ് മൂന്ന് വരെ ആരോഗ്യ മേഖലയിൽ നല്ല രീതിയിൽ സൗകര്യങ്ങൾ ഒരുക്കാൻ സാധിച്ചു. 29 കോവിഡ് ആശുപത്രികൾ സംസ്ഥാനത്തിനുണ്ട്. ഇൗ ആശുപത്രികളിൽ 9123 കിടക്കകളുണ്ട്. ഇതിൽ 4521 കിടക്കകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഭാഗികമായുാം മറ്റും എടുത്തിട്ടുള്ള മറ്റ് സർക്കാർ ആശുപത്രികളിൽ 1427 കിടക്കകളുണ്ട്. ഇതിൽ 803 കിടക്കകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.