മലപ്പുറം: മാർച്ച് അഞ്ചിന് ദുബൈയിൽ നിന്നുള്ള എസ്.ജി 54 സ്പൈസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട് വിമാന ത്താവളത്തിലെത്തിയ യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധെപ്പടണമെന്ന് മലപ്പുറം ജില്ല കലക്ടർ ജാഫർ മലിക് അറിയ ിച്ചു. വ്യാഴാഴ്ച കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി ഈ വിമാനത്തിലാണ് കരിപ്പൂരിൽ എത്തിയത്.
വിമാനത്തിൽ സഞ്ചരിച്ചവരിൽ രോഗലക്ഷണമുള്ളവർ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്ട്രോള് റൂം നമ്പറുകളിൽ (0483 2737858, 0483 2737857) ബന്ധപ്പെടണമെന്ന് കലക്ടർ അറിയിച്ചു.
അതേസമയം, കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് തയാറാക്കുകയാണെന്നും ഇദ്ദേഹത്തിന്റെ ബന്ധുക്കളും നിരീക്ഷണത്തിലാണെന്നും കണ്ണൂർ ജില്ല കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. ഇദ്ദേഹം വിമാനമിറങ്ങിയത് കോഴിക്കോട് വിമാനത്താവളത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടർ പറഞ്ഞു.
വിദേശത്ത് നിന്ന് വരുന്നവരെ കണ്ടെത്താൻ പൊലീസ് സഹായിക്കും
തിരുവനന്തപുരം: കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പൊലീസ് സ്വീകരിക്കേണ്ട നടപടികളും മുൻകരുതലും വിശദീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗനിർേദശം പുറപ്പെടുവിച്ചു. കോവിഡ് -19 ബാധിച്ച രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ വിശദവിവരങ്ങൾ ഫോറിനേഴ്സ് റീജനൽ രജിസ്േട്രഷൻ ഓഫിസർ മുഖേന ഇൻറലിജൻസ് എ.ഡി.ജി.പി ശേഖരിക്കും. ആരോഗ്യവകുപ്പ് അധികൃതരുടെ സഹായത്തോടെ ഇവരെ കണ്ടെത്തി ചികിത്സയും പരിശോധനയും നടത്തേണ്ട ആവശ്യകത ബോധ്യപ്പെടുത്തും.
ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ പൊതുജനങ്ങൾക്ക് വിശദീകരിച്ച് നൽകാൻ ജനമൈത്രി പൊലീസിെൻറ സേവനം വിനിയോഗിക്കും. പരാതിക്കാരും മറ്റ് സന്ദർശകരും പൊലീസ് സ്റ്റേഷനിൽ എത്തുന്നത് തടയാൻ പാടില്ല. സ്റ്റേഷനിൽ എത്തുന്നവരിൽ കോവിഡ് -19 ബാധയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ശ്രമിക്കണം. ട്രാഫിക് ചുമതലയുള്ള ഉദ്യോഗസ്ഥർ മാസ്ക്കുകൾ ധരിക്കുകയും നിശ്ചിത ഇടവേളകളിൽ കൈകൾ വൃത്തിയാക്കുകയും വേണം. ജനവാസമുള്ള പ്രദേശങ്ങളിൽ ബോധവത്കരണ പരിപാടികൾ നടത്തുന്നതിന് ജില്ല െപാലീസ് മേധാവികളെ ചുമതലപ്പെടുത്തി. നവമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റമാണെന്ന് െപാലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.