സംസ്ഥാനത്ത്​ ഇന്ന്​ 1420 പേർക്ക്​ കോവിഡ്​; 1715 പേർക്ക്​ രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇന്ന്​ 1420 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. സംസ്ഥാനത്ത്​ ഒറ്റ ദിവസത്തെ ഉയർന്ന കോവിഡ് കണക്കാണിത്​.1715 പേർ​ രോഗമുക്തി നേടി. 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ്​​ രോഗം ബാധിച്ചത്​. 92  പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

വിദേശത്തു നിന്ന്​ എത്തിയവർ 60 പേർ, മറ്റ്​ സംസ്ഥാനങ്ങളിൽ നിന്ന്​ എത്തിയ 108 പേർ, 30 ആരോഗ്യപ്രവർത്തകർ എന്നിവര​ും രോഗബാധിതരിൽ പെടുന്നു.​

കോവിഡ് മൂലം നാലു മരണങ്ങൾ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശി ചെല്ലപ്പന്‍(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍(84) എന്നിവരാണ്​ മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27714 പരിശോധനകൾ നടത്തി. തിരുവനന്തപുരം ജില്ലയിൽ ആശങ്ക വർധിക്കുകയാണ്​. തിരുവനന്തപുരത്ത്​ കോവിഡ്​ സ്ഥിരീകരിച്ച 485 പേരിൽ 435 പേർക്ക്​ സമ്പർക്കത്തിലൂടെയാണ് ​രോഗം ബാധിച്ചത്​. 33 പേർക്കള്​ രോഗ ഉറവിടം വ്യക്​തമല്ല. ഏഴ്​ ആരോഗ്യ പ്രവർത്തകർക്കും ഇവ​ിടെ രോഗം ബാധിച്ചിട്ടുണ്ട്​.

കോവിഡ് കേസുകൾ ജില്ല തിരിച്ച്​

തിരുവനന്തപുരം -485, കോഴിക്കോട്​ -173, ആലപ്പുഴ-169, മലപ്പുറം -114, എറണാകുളം -101, കാസർകോട്​ -73, തൃശൂർ -64, കണ്ണൂർ -57, കൊല്ലം -41, ഇടുക്കി -41, പാലക്കാട്​ -39, പത്തനംതിട്ട -38, കോട്ടയം -15, വയനാട്​ -10

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.